( 40 ) മുഅ്മിന്‍

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(40) മുഅ്മിന്‍

'ഫിര്‍ഔന്‍ പ്രഭൃതികളില്‍നിന്നുള്ള വിശ്വാസിയായ ഒരാള്‍ പറയുകയുമുണ്ടായി' എന്ന സൂക്തം 28 ല്‍ പഞ്ഞതില്‍ നിന്നാണ് 'മുഅ്മിന്‍ -വിശ്വാസി' എന്ന് സൂറത്തിന് പേ ര് ലഭിച്ചിട്ടുള്ളത്. 3-ാം സൂക്തത്തില്‍ അല്ലാഹുവിനെക്കുറിച്ച് പാപം പൊറുത്തുകൊടുക്കുന്നവന്‍ എന്ന് പറഞ്ഞിട്ടുള്ളതില്‍ നിന്ന് സൂറത്തിന് ഗ്വാഫിര്‍-പൊറുത്തുകൊടുക്കുന്നവന്‍ എന്ന മറ്റൊരു നാമവുമുണ്ട്. പ്രവാചകന്‍റെ മക്കാജീവിതത്തിന്‍റെ മധ്യഘട്ടത്തില്‍ സൂറ: സു മറിനോടനുബന്ധിച്ച് അവതരിപ്പിക്കപ്പെട്ടിട്ടുള്ളതാണ് 85 സൂക്തങ്ങളടങ്ങിയ ഈ സൂറത്ത്. 

എക്കാലത്തും സത്യത്തെ ഇല്ലായ്മ ചെയ്യാന്‍ വേണ്ടി കുതന്ത്രങ്ങള്‍ മെനയുന്ന കാ ഫിറുകളും തെമ്മാടികളുമായ അധികാരികള്‍ ഒരിക്കലും വിജയം വരിക്കുകയില്ല എന്ന് ഫിര്‍ഔനിന്‍റെ ഉദാഹരണം ചൂണ്ടിക്കാണിച്ചുകൊണ്ട് കാഫിറുകളെ മുന്നറിയിപ്പ് നല്‍കു ന്നു. അല്ലാഹുവിനുവേണ്ടി നിലകൊള്ളുന്ന വിശ്വാസികള്‍ അവരുടെ ശത്രുക്കള്‍ എത്ര വ ലിയവരാണെങ്കിലും 'എന്‍റെ നാഥന്‍ അല്ലാഹു' ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട് നിലകൊള്ളുകയാണെങ്കില്‍ അവര്‍ക്ക് യാതൊരു വിപത്തും ബാധിക്കുകയില്ല. അവര്‍ തന്നെയാണ് ഇഹപര ജീവിതത്തില്‍ വിജയം വരിക്കുക എന്ന് സന്തോഷവാര്‍ത്ത അറിയിക്കു ന്നു. എല്ലാ ഓരോ ആത്മാവിനും അവര്‍ ഐഹിക ലോകത്ത് സമ്പാദിച്ചതിന് പ്രതിഫലം നല്‍കപ്പെടുന്നനാളില്‍ അദ്ദിക്റിനോട് മുഖം തിരിച്ച് ജീവിച്ചിരുന്ന കാഫിറുകള്‍: ഞങ്ങള്‍ ഞങ്ങളുടെ കുറ്റങ്ങളെല്ലാം തിരിച്ചറിഞ്ഞു, ഇനി ഇവിടെനിന്നും ഐഹികലോകത്തേക്കുതന്നെ തിരിച്ചുപോകാന്‍ വല്ല മാര്‍ഗവുമുണ്ടോ എന്ന് അന്വേഷിക്കുമെന്ന് പറഞ്ഞിട്ടുണ്ട്. അദ്ദിക്റിനെ മൂടിവെച്ച് ജീവിക്കുന്ന കപടവിശ്വാസികളും അവരെ അന്ധമായി പിന്‍പറ്റുന്ന അനുയായികളും നരകത്തിന്‍റെ പാറാവുകാരോട്: ഒരു ദിവസത്തെ ശിക്ഷ ലഘൂകരിച്ചുകിട്ടുമോ എന്ന് ചോദിക്കുമ്പോള്‍ നിങ്ങള്‍ക്ക് വെളിപാടും കൊണ്ട് പ്രവാചകന്മാര്‍ വന്നിട്ടുണ്ടായിരുന്നില്ലേ എന്ന് ചോദിച്ചുകൊണ്ട് അതിനെ നിരാകരിക്കുന്ന രംഗം താക്കീത് നല്‍കിയിട്ടുണ്ട്.

അദ്ദിക്റിനോട് വിരോധം വെച്ച് തര്‍ക്കിക്കുന്നവരുടെ നെഞ്ചുകളില്‍ അവര്‍ക്ക് അ തുനേടാന്‍ കഴിയാത്തതിലുള്ള അഹങ്കാരമാണുള്ളതെന്നും അത്തരം അഹങ്കാരികള്‍ ന രകത്തില്‍ പ്രവേശിപ്പിക്കപ്പെടുക തന്നെ ചെയ്യുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മി ഥ്യാവാദികള്‍ക്ക് യാതൊരു ഒഴിവുകഴിവും ലഭിക്കാതിരിക്കാന്‍ വേണ്ടിയാണ് എക്കാല ത്തും വെളിപാടായ അദ്ദിക്റും കൊണ്ട് പ്രവാചകന്മാരെ അയച്ചിട്ടുള്ളതെന്നും എന്നാല്‍ ജനങ്ങളില്‍ അധികപേരും വിശ്വസിക്കാന്‍ കൂട്ടാക്കാതെയും അവരുടെ ചര്യകള്‍ തിരുത്താന്‍ തയ്യാറാകാതെയും അവരുടെ പക്കലുള്ള അറിവുകളില്‍ അഹങ്കരിച്ച് നിലകൊള്ളു കയാണ് ചെയ്തിട്ടുള്ളത്. അങ്ങനെ അല്ലാഹുവില്‍നിന്നുള്ള വിപത്ത് വന്നുഭവിക്കുമ്പോള്‍ അവര്‍ ഏകനായ അല്ലാഹുവിനെക്കൊണ്ട് വിശ്വസിക്കാന്‍ തയ്യാറാകുമെങ്കിലും അതിന്അ വസരം ലഭിക്കുകയില്ലെന്നും കാഫിറുകള്‍ എല്ലാം നഷ്ടപ്പെട്ടവരായിത്തീരുമെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ട് സൂറത്ത് അവസാനിക്കുന്നു.