( മുഅ്മിന്‍ ) 40 : 11

قَالُوا رَبَّنَا أَمَتَّنَا اثْنَتَيْنِ وَأَحْيَيْتَنَا اثْنَتَيْنِ فَاعْتَرَفْنَا بِذُنُوبِنَا فَهَلْ إِلَىٰ خُرُوجٍ مِنْ سَبِيلٍ

അവര്‍ പറയും: ഞങ്ങളുടെ നാഥാ, ഞങ്ങളെ നീ രണ്ടുപ്രാവശ്യം മരിപ്പിച്ചു, ര ണ്ട് പ്രാവശ്യം ജനിപ്പിക്കുകയും ചെയ്തു, അങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ കുറ്റ ങ്ങളെല്ലാം തിരിച്ചറിഞ്ഞിരിക്കുന്നു, അപ്പോള്‍ ഇവിടെനിന്നും പുറത്തുപോകാ ന്‍ വല്ല മാര്‍ഗവുമുണ്ടോ?

ആത്മാവിന് ഒരിക്കലും നാശം സംഭവിക്കുന്നില്ല, സ്വര്‍ഗത്തില്‍ സൃഷ്ടിച്ച മനുഷ്യന്‍റെ ആദ്യജനനം ഭൂമിയിലാണെന്നും ഭൂമിയിലെ മരണം രണ്ടാമത്തേതാണെന്നും ഗ്രന്ഥത്തിലെ സൂക്തങ്ങളില്‍ വായിച്ചശേഷം ആ ബോധമില്ലാതെ ഇവിടെ ജീവിക്കുന്ന കാഫിറുകളാണ് വിധിദിവസം ഇങ്ങനെ പറയുന്നത്. 2: 28; 39: 6; 71: 14 വിശദീകരണം നോക്കുക.