( മുഅ്മിന്‍ ) 40 : 10

إِنَّ الَّذِينَ كَفَرُوا يُنَادَوْنَ لَمَقْتُ اللَّهِ أَكْبَرُ مِنْ مَقْتِكُمْ أَنْفُسَكُمْ إِذْ تُدْعَوْنَ إِلَى الْإِيمَانِ فَتَكْفُرُونَ

നിശ്ചയം കാഫിറുകളായവരോട് വിളിച്ചുപറയപ്പെടുന്നതാണ്: ഇന്ന് നിങ്ങള്‍ പരസ്പരം കാണിക്കുന്ന വിരോധത്തേക്കാള്‍ ഏറ്റവും വലുതാണ് അല്ലാഹുവിന് നിങ്ങളോടുള്ള വിരോധം, നിങ്ങള്‍ വിശ്വാസത്തിലേക്ക് വിളിക്കപ്പെട്ടപ്പോള്‍ അ തിനെ നിഷേധിക്കുന്നവരായതിനാല്‍.

അതായത് വിധിദിവസം വെറുപ്പോടും വിരോധത്തോടും കൂടി പരസ്പരം തര്‍ക്കിച്ചു കൊണ്ടിരിക്കുന്ന കാഫിറുകളോട് വിളിച്ച് പറയപ്പെടുകയാണ്: നിങ്ങളെ അദ്ദിക്റിലേക്ക് വിളിച്ചപ്പോള്‍ നിങ്ങള്‍ അതിനെ നിഷേധിച്ചുകൊണ്ടിരുന്നതിനാല്‍ അല്ലാഹുവിന് നിങ്ങ ളോടുള്ള വിരോധം ഏറ്റവും വലുതാകുന്നു. 34: 31-33; 35: 36-39; 41: 26-29 വിശദീകരണം നോക്കുക.