( മുഅ്മിന്‍ ) 40 : 16

يَوْمَ هُمْ بَارِزُونَ ۖ لَا يَخْفَىٰ عَلَى اللَّهِ مِنْهُمْ شَيْءٌ ۚ لِمَنِ الْمُلْكُ الْيَوْمَ ۖ لِلَّهِ الْوَاحِدِ الْقَهَّارِ

അവര്‍ മറയില്ലാതെ പുറത്ത് വരുന്ന ദിവസം! അവരില്‍ നിന്ന് യാതൊന്നും അ ല്ലാഹുവിന്‍റെ മേല്‍ മറഞ്ഞിരിക്കുകയില്ല, അന്നേദിനം ആര്‍ക്കാണ് രാജാധികാ രം? ഏല്ലാം അടക്കിഭരിക്കുന്ന ഏകാധിപനായ അല്ലാഹുവിന് മാത്രം. 

വിധിദിവസത്തെയാണ് ഇവിടെ ചിത്രീകരിക്കുന്നത്. അന്ന് എല്ലാഓരോ ആണും പെണ്ണും നഗ്നരായി, നഗ്നപാദരായി, ചേലാകര്‍മ്മ രഹിതരായി എല്ലാം അടക്കിഭരിക്കുന്ന ഏകാധിപനും സ്വേഛാധിപനും സര്‍വ്വാധിപനുമായ അല്ലാഹുവിന്‍റെ മുമ്പില്‍ അണി നി രക്കുന്നതാണ്. അന്നേദിനം ഒന്നും തന്നെ അല്ലാഹുവില്‍ നിന്ന് മറഞ്ഞിരിക്കുകയില്ല. വിശ്വാസികള്‍ ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്റില്‍ നിന്ന് ആ ദിനത്തെ കണ്ടുകൊണ്ട് ഇ വിടെ നിലകൊള്ളുന്നവരായതിനാല്‍ അവര്‍ അന്നേദിനത്തിലെ പ്രകമ്പനങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുന്നവരായിരിക്കും. വിചാരണയില്ലാതെ സ്വര്‍ഗ്ഗത്തില്‍ പോകുന്ന സാബിഖീങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തിന്‍റെ വാതിലുകള്‍ തുറന്നുവെക്കപ്പെട്ടതായതിനാല്‍ അവര്‍ക്ക് വി ചാരണാ സഭയില്‍ ഹാജരാകാതെത്തന്നെ സ്വര്‍ഗ്ഗത്തിലേക്ക് മുന്‍കടക്കാവുന്നതാണ്. 1: 3; 21: 101 -103; 25: 24; 78: 38-40 വിശദീകരണം നോക്കുക.