( മുഅ്മിന്‍ ) 40 : 15

رَفِيعُ الدَّرَجَاتِ ذُو الْعَرْشِ يُلْقِي الرُّوحَ مِنْ أَمْرِهِ عَلَىٰ مَنْ يَشَاءُ مِنْ عِبَادِهِ لِيُنْذِرَ يَوْمَ التَّلَاقِ

പദവികള്‍ ഉയര്‍ന്നവനും സിംഹാസനത്തിന്‍റെ അധിപനുമായ അവന്‍, അവന്‍റെ കല്‍പനയില്‍ നിന്നുള്ള റൂഹ് തന്‍റെ അടിമകളില്‍ അവന്‍ ഉദ്ദേശിക്കുന്നവരുടെ മേല്‍ ഇട്ടുകൊടുക്കുന്നു-പരസ്പരം കണ്ടുമുട്ടുന്ന ദിനത്തെക്കുറിച്ച് മുന്നറി യിപ്പ് നല്‍കുന്നതിനുവേണ്ടി. 

313 പ്രവാചകന്മാര്‍ക്കും നല്‍കപ്പെട്ടിട്ടുള്ള ഗ്രന്ഥം റൂഹായ അദ്ദിക്ര്‍ തന്നെയാണ്. പ്രവാചകന്മാര്‍ക്ക് മാത്രമല്ല, നാഥന്‍റെ പ്രൗഢരായ അടിമകളായി നിലകൊള്ളുന്ന റബ്ബാനിയീങ്ങള്‍ക്കും റൂഹ് ഇട്ടുകൊടുക്കുമെന്ന് 3: 79-80; 58: 22 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. ഇന്ന് നാഥനില്‍ നിന്നുള്ള അജയ്യവും യുക്തിനിര്‍ഭരവുമായ അദ്ദിക്ര്‍ രൂപപ്പെട്ടിരിക്കെ അതിനെ മുറുകെപ്പിടിച്ച് ജീവിക്കുന്ന ഏതൊരാളും നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയിലാണ് നിലകൊള്ളുന്നതെന്ന് 2: 256; 3: 101; 5: 48 സൂക്തങ്ങളില്‍ പറഞ്ഞിട്ടുണ്ട്. 16: 2; 30: 25; 39: 42 വിശദീകരണം നോക്കുക.