( മുഅ്മിന്‍ ) 40 : 27

وَقَالَ مُوسَىٰ إِنِّي عُذْتُ بِرَبِّي وَرَبِّكُمْ مِنْ كُلِّ مُتَكَبِّرٍ لَا يُؤْمِنُ بِيَوْمِ الْحِسَابِ

മൂസാ പറയുകയും ചെയ്തു: നിശ്ചയം ഞാന്‍ എന്‍റെയും നിങ്ങളുടെയും നാഥ നെക്കൊണ്ട് ശരണം തേടുന്നു-വിചാരണനാള്‍ കൊണ്ട് വിശ്വസിക്കാത്ത എല്ലാഓരോ അഹംഭാവിയില്‍ നിന്നും.

പരലോകം കൊണ്ടും വിചാരണാനാള്‍ കൊണ്ടും വിശ്വാസമില്ലാത്ത, ഐഹിക ലോകം കൊണ്ട് തൃപ്തിയടയുന്ന മനുഷ്യപ്പിശാചുക്കളായ കപടവിശ്വാസികളില്‍ നിന്ന് അജയ്യഗ്രന്ഥമായ അദ്ദിക്റിന്‍റെ പ്രചരണത്തിനെതിരെ ഉണ്ടാകുന്ന തന്ത്രങ്ങളൊന്നും തന്നെ 5: 48 ല്‍ പറഞ്ഞ മുഹൈമിനായ ഗ്രന്ഥത്തെ മുറുകെപ്പിടിച്ച് ജീവിക്കുന്ന വിശ്വാസികളുടെ പക്കല്‍ വിലപ്പോവുകയില്ല. 3: 101-102; 11: 55-56; 39: 59-60, 71-72 വിശദീകരണം നോക്കുക.