وَقَالَ رَجُلٌ مُؤْمِنٌ مِنْ آلِ فِرْعَوْنَ يَكْتُمُ إِيمَانَهُ أَتَقْتُلُونَ رَجُلًا أَنْ يَقُولَ رَبِّيَ اللَّهُ وَقَدْ جَاءَكُمْ بِالْبَيِّنَاتِ مِنْ رَبِّكُمْ ۖ وَإِنْ يَكُ كَاذِبًا فَعَلَيْهِ كَذِبُهُ ۖ وَإِنْ يَكُ صَادِقًا يُصِبْكُمْ بَعْضُ الَّذِي يَعِدُكُمْ ۖ إِنَّ اللَّهَ لَا يَهْدِي مَنْ هُوَ مُسْرِفٌ كَذَّابٌ
ഫിര്ഔന് കുടുംബത്തില്‍ പെട്ട-തന്റെ വിശ്വാസം മറച്ചുവെച്ചിരുന്ന-വിശ്വാസി യായ ഒരാള്‍ ചോദിക്കുകയുണ്ടായി: 'എന്റെ നാഥന് അല്ലാഹുവാണ്' എന്ന് പ റഞ്ഞതിന്റെ പേരില്‍ ഒരാളെ നിങ്ങള്‍ വധിക്കുകയോ? നിശ്ചയം അവന് നിങ്ങ ള്‍ക്ക് നിങ്ങളുടെ നാഥനില്‍ നിന്നുള്ള വ്യക്തമായ തെളിവുകള്‍ കൊണ്ടു വ ന്നിട്ടുമുണ്ട്, അവന് കള്ളം പറയുകയാണെങ്കില്‍ കള്ളം പറയുന്നതിന്റെ ദോഷം അപ്പോള്‍ അവന്റെ മേല്‍ തന്നെയാണ്, അവന് സത്യമാണ് പറയുന്നതെങ്കിലോ, അവന് നിങ്ങളോട് വാഗ്ദത്തം ചെയ്യുന്ന ചിലത് നിങ്ങളെ ബാധിക്കുക തന്നെ ചെയ്യും, നിശ്ചയം അല്ലാഹു അതിരുകവിയുന്ന കള്ളം പറയുന്ന ഒരുവനെയും മാര്‍ഗദര്‍ശനം ചെയ്യുകയില്ല തന്നെ!
ഫിര്‍ഔനിന്റെ ഭാഗത്തുനിന്ന് വിശ്വാസം സ്വീകരിച്ചത് ഈ ഒരാള്‍ മാത്രമാണ്. ത ന്റെ വിശ്വാസം മറച്ചുവെച്ചിരിക്കുകയായിരുന്ന അദ്ദേഹം ഫിര്ഔന് മൂസായെ അപകട പ്പെടുത്താന് തുനിഞ്ഞ വേളയില്‍ തന്റെ വിശ്വാസം തുറന്ന് പ്രകടിപ്പിക്കുകയാണുണ്ടായത്. അതുവഴി വിശ്വാസിക്ക് എവിടെവെച്ച് ആപത്ത് നേരിടുന്നത് കാണുമ്പോഴും മറ്റുവിശ്വാ സികള്‍ അവനെ സഹായിക്കാന്‍ പ്രത്യക്ഷമായിത്തന്നെ മുന്നോട്ടുവരണമെന്ന് പഠിപ്പി ക്കുന്നു. ഫിര്‍ഔനിനെ എന്നുമാത്രമല്ല, സൃഷ്ടിയാണെന്ന പരിധിലംഘിച്ച് മൊത്തം മ നുഷ്യര്ക്കുള്ള ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര്‍ മൂടിവെച്ച് കളവ് പറഞ്ഞുകൊണ്ടിരിക്കുന്ന ഏതൊരു കപടവിശ്വാസിയേയും അല്ലാഹു മാര്‍ഗദര്‍ശ നം ചെയ്യുകയില്ല എന്നാണ്, 'നിശ്ചയം അല്ലാഹു അതിരുകവിയുന്ന കള്ളം പറയുന്ന ഒ രുവനെയും മാര്‍ഗദര്‍ശനം ചെയ്യുകയില്ലതന്നെ' എന്നുപറഞ്ഞതിന്റെ വിവക്ഷ. 9: 80-82; 10: 33; 40: 6 വിശദീകരണം നോക്കുക.