يَا قَوْمِ لَكُمُ الْمُلْكُ الْيَوْمَ ظَاهِرِينَ فِي الْأَرْضِ فَمَنْ يَنْصُرُنَا مِنْ بَأْسِ اللَّهِ إِنْ جَاءَنَا ۚ قَالَ فِرْعَوْنُ مَا أُرِيكُمْ إِلَّا مَا أَرَىٰ وَمَا أَهْدِيكُمْ إِلَّا سَبِيلَ الرَّشَادِ
ഓ എന്റെ ജനമേ! ഇന്ന് പ്രത്യക്ഷത്തിലുള്ള ആധിപത്യം ഭൂമിയില്‍ നിങ്ങള്‍ക്കാ ണുള്ളത്, എന്നാല്‍ അല്ലാഹുവില്‍ നിന്നുള്ള വിപത്ത് നമുക്ക് വന്നുഭവിക്കുക യാണെങ്കില്‍ അപ്പോള്‍ ആരാണ് നമ്മെ സഹായിക്കാനുള്ളത്? ഫിര്ഔന് പറ ഞ്ഞു: ഞാന്‍ എന്തൊന്നാണോ കാണുന്നത് അതല്ലാതെ നിങ്ങള്‍ കാണിക്ക പ്പെടുന്നില്ല, തന്റേടത്തിന്റെ മാര്‍ഗത്തിലല്ലാതെ ഞാന്‍ നിങ്ങളെ നയിക്കുന്നുമില്ല.
ഭൂമിയില്‍ പ്രത്യക്ഷത്തില്‍ നിങ്ങള്‍ക്കാണ് ആധിപത്യമുള്ളതെങ്കിലും യഥാര്‍ത്ഥ ത്തില്‍ ആകാശഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ് എന്നാണ് വിശ്വാസി പറയു ന്നതിന്റെ ആശയം. അല്ലാഹുവിന്റെ മുന്നറിയിപ്പ് അവഗണിക്കുകയാണെങ്കില്‍ അവന്റെ ശിക്ഷ നിങ്ങളെ പിടികൂടുമെന്നും അപ്പോള്‍ ആരാണ് നിങ്ങളെ രക്ഷിക്കാനുണ്ടാവുക എ ന്നുമാണ് വിശ്വാസി ചോദിക്കുന്നത്. 'ഞാന്‍ തന്റേടത്തിന്റെ മാര്‍ഗത്തില്‍ ബോധത്തിലാ ണ് നിലകൊള്ളുന്നത്, ആ മാര്‍ഗമല്ലാതെ നിങ്ങള്‍ക്ക് കാണിച്ചു തരുന്നുമില്ല, ശരിയായ മാര്ഗത്തിലൂടെത്തന്നെയാണ് ഞാന്‍ നിങ്ങളെ നയിക്കുന്നത്' എന്നാണ് ഫിര്ഔന് മറുപടി പറയുന്നത്. സത്യമായ അദ്ദിക്ര്‍ ഇല്ലാതെ ഭൂമിയില്‍ അഹംഭാവികളായി നടക്കുന്നവര്‍ തെമ്മാടികളാണെന്നും അവര്‍ സന്മാര്ഗം കണ്ടാല്‍ ആ മാര്‍ഗം സ്വീകരിക്കുകയില്ല, ദുര്മാര് ഗം കണ്ടാല്‍ ആ മാര്‍ഗം സ്വീകരിക്കുകതന്നെ ചെയ്യുമെന്നും 7: 146-147 ല്‍ പറഞ്ഞിട്ടുണ്ട്. 2: 186; 9: 67-68; 39: 44-47, 63 വിശദീകരണം നോക്കുക.