( മുഅ്മിന്‍ ) 40 : 39

يَا قَوْمِ إِنَّمَا هَٰذِهِ الْحَيَاةُ الدُّنْيَا مَتَاعٌ وَإِنَّ الْآخِرَةَ هِيَ دَارُ الْقَرَارِ

ഓ എന്‍റെ ജനമേ! നിശ്ചയം ഈ ഐഹികജീവിതമാകുന്നത് ഒരു വിഭവം മാ ത്രമാകുന്നു, നിശ്ചയം പരലോകമാവട്ടെ അതാണ് സ്ഥിരവാസത്തിനുള്ള വീട്.

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന കപടവിശ്വാസികള്‍ പരലോകത്തെ വിസ്മരിച്ചുകൊണ്ട് ഐഹിക ജീവിതത്തിന് പ്രാധാന്യം കൊടുത്ത് ജീവിക്കുന്നവരാണ്. എന്നാല്‍ വിശ്വാസികള്‍ മനുഷ്യജീവിതത്തിന്‍റെ നാലാം ഘട്ടത്തിലുള്ള ഭൂമിയിലെ നി യോഗം ഏഴാം ഘട്ടത്തിന് വേണ്ടി സ്വര്‍ഗം പണിയാനാണെന്ന ബോധത്തോടുകൂടി പ്ര വര്‍ത്തിക്കുന്നവരും മറ്റുള്ളവരെ അതിന് പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നവരുമാണ്. 9: 84-85; 29: 64; 39: 8 വിശദീകരണം നോക്കുക.