( മുഅ്മിന്‍ ) 40 : 46

النَّارُ يُعْرَضُونَ عَلَيْهَا غُدُوًّا وَعَشِيًّا ۖ وَيَوْمَ تَقُومُ السَّاعَةُ أَدْخِلُوا آلَ فِرْعَوْنَ أَشَدَّ الْعَذَابِ

നരകം അവരുടെമേല്‍ പ്രഭാതത്തിലും പ്രദോഷത്തിലും പ്രദര്‍ശിപ്പിക്കപ്പെടുന്ന താണ്, അന്ത്യമണിക്കൂര്‍ നടപ്പിലാകുന്ന ദിനമോ, ഫിര്‍ഔന്‍ പ്രഭൃതികളോട് ക ഠിനമായ ശിക്ഷയിലേക്ക് പ്രവേശിക്കുക എന്ന് പറയപ്പെടുകയും ചെയ്യും.

ഫിര്‍ഔനിനെപ്പോലെത്തന്നെ കപടവിശ്വാസികള്‍ക്കും കുഫ്ഫാറുകള്‍ക്കും ബര്‍ സഖില്‍-ഖബര്‍-നരകക്കുണ്ഠത്തില്‍ നിന്നുള്ള ഒരു കുഴിയാണുള്ളത്. ദിവസവും രാവി ലെയും വൈകുന്നേരവും അവര്‍ക്ക് നരകം അതിന്‍റെ പൂര്‍ണരൂപത്തില്‍ കാണിച്ചുകൊ ടുക്കുന്നതും വിധിദിവസം വിചാരണയില്ലാതെ അതില്‍ പ്രവേശിപ്പിക്കുന്നതുമാണ്. 3: 81; 4: 145; 8: 48-52; 39: 47 വിശദീകരണം നോക്കുക.