( മുഅ്മിന്‍ ) 40 : 59

إِنَّ السَّاعَةَ لَآتِيَةٌ لَا رَيْبَ فِيهَا وَلَٰكِنَّ أَكْثَرَ النَّاسِ لَا يُؤْمِنُونَ

നിശ്ചയം അന്ത്യമണിക്കൂര്‍ വരികതന്നെ ചെയ്യും, അതിന്‍റെ കാര്യത്തില്‍ യാ തൊരു സംശയവുമില്ല, എന്നാല്‍ ജനങ്ങളില്‍ അധികപേരും വിശ്വാസികളാവു കയില്ല. 

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്നത് 48: 6 ല്‍ പറഞ്ഞ കപടവിശ്വാസികളും അവരുടെ അനുയായികളായ മുശ്രിക്കുകളുമടങ്ങിയ ഫുജ്ജാറുകളാണ്. എന്നാല്‍ നാഥനില്‍ നിന്നുള്ള ഗ്രന്ഥത്തിന്‍റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കാതെയും ആത്മാവിനെ ശുദ്ധീകരിക്കാനുള്ള അത് ലോകര്‍ക്ക് എത്തിച്ച് കൊടുക്കാതെയും ജീവിതത്തെ കളിയും തമാശയുമായി തെരഞ്ഞെടുത്ത അവര്‍ ചിന്താശക്തി ഉപയോഗപ്പെടുത്താത്ത ബധിരരും ഊമരും തങ്ങളുടെ മുഖങ്ങളില്‍ നരകക്കുണ് ഠത്തിലേക്ക് വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരുമാണ് എന്ന് 8: 22 ലും 25: 33-34 ലും അവര്‍ വായിച്ചിട്ടുണ്ട്. 11: 17; 38: 24; 98: 6 വിശ ദീകരണം നോക്കുക.