( മുഅ്മിന്‍ ) 40 : 58

وَمَا يَسْتَوِي الْأَعْمَىٰ وَالْبَصِيرُ وَالَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَلَا الْمُسِيءُ ۚ قَلِيلًا مَا تَتَذَكَّرُونَ

അന്ധനും കാഴ്ചയുള്ളവനും സമമാവുകയില്ല, വിശ്വാസികളാവുകയും സല്‍ കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചുകൊണ്ടിരിക്കുന്നവരും തിന്മ ചെയ്യുന്നവനെപ്പോലെയാ വുകയില്ല, അല്‍പം പേര്‍ മാത്രമല്ലാതെ മറ്റുള്ളവരെ ഹൃദയത്തിന്‍റെ ഭാഷയില്‍ ഓര്‍മ്മിപ്പിക്കുന്നവരാവുകയില്ല.

ഉള്‍ക്കാഴ്ചാദായകമായ അദ്ദിക്റില്‍ നിന്ന് ആത്മാവുകൊണ്ട് നാഥനെ കണ്ട് ചരിക്കുന്ന വിശ്വാസികള്‍ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അദ്ദിക്ര്‍ ലോകര്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് നാഥനെ സഹായിക്കുന്നവരാണെങ്കില്‍ അദ്ദിക്റിനെ വിസ്മരിക്കുകവഴി നാഥനെയും ജീവിതലക്ഷ്യത്തെ യും വിസ്മരിച്ച ഫുജ്ജാറുകളായ കപടവിശ്വാസികളും അനുയായികളും നന്മ വിരോധിച്ചുകൊണ്ടും തിന്മ കല്‍പിച്ചുകൊണ്ടും പിശാചിനെ സേവിക്കുന്നവരും ലോകം നശിച്ചുകാണാന്‍ ഓടിനടക്കുന്നവരുമാണ്. കാഴ്ച ഉണ്ടായിട്ടും അദ്ദിക്ര്‍ വായിച്ച് മനസ്സിലാക്കാന്‍ തയ്യാറാകാത്തവരും കേള്‍വിയുണ്ടായിട്ടും അദ്ദിക്ര്‍ കേട്ട് മനസ്സിലാക്കാന്‍ തയ്യാറാകാത്തവരുമാണ് നരകക്കുണ്ഠത്തിലേക്കുള്ള കാഫിറുകളെന്ന് 18: 100-101 ല്‍ പറഞ്ഞിട്ടുണ്ട്. 11: 24; 32: 4; 35: 19-22; 39: 9 വിശദീകരണം നോക്കുക.