هُوَ الَّذِي خَلَقَكُمْ مِنْ تُرَابٍ ثُمَّ مِنْ نُطْفَةٍ ثُمَّ مِنْ عَلَقَةٍ ثُمَّ يُخْرِجُكُمْ طِفْلًا ثُمَّ لِتَبْلُغُوا أَشُدَّكُمْ ثُمَّ لِتَكُونُوا شُيُوخًا ۚ وَمِنْكُمْ مَنْ يُتَوَفَّىٰ مِنْ قَبْلُ ۖ وَلِتَبْلُغُوا أَجَلًا مُسَمًّى وَلَعَلَّكُمْ تَعْقِلُونَ
അവന് തന്നെയാണ് നിങ്ങളെ മണ്ണില്‍നിന്ന് സൃഷ്ടിച്ചത്, പിന്നെ ഇന്ദ്രിയത്തു ള്ളിയുടെ അംശത്തില്‍നിന്ന്, പിന്നെ രക്തപിണ്ഡത്തില്‍നിന്ന്, പിന്നെ നിങ്ങളെ ശിശുവായി പുറത്തേക്ക് കൊണ്ടുവരുന്നു, പിന്നെ നിങ്ങള്‍ പ്രായപൂര്‍ത്തി എ ത്തുന്നതിനുവേണ്ടി, പിന്നെ നിങ്ങള്‍ വൃദ്ധന്മാരായിത്തീരുന്നതിനും വേണ്ടി, നി ങ്ങളില്‍ അതിനുമുമ്പുതന്നെ തിരിച്ചുവിളിക്കപ്പെടുന്നവരുണ്ട്, നിങ്ങള്‍ നിര് ണയിച്ച അവധി പൂര്‍ത്തിയാക്കുന്നതിനും നിങ്ങള്‍ ചിന്തിക്കുന്നവരാകുന്നതി നും വേണ്ടി.
ആദ്യ മനുഷ്യനെ സൃഷ്ടിച്ചത് ഭൂമിയില്‍ നിന്ന് മലക്കുകള്‍ മുഖേന മണ്ണ് കൊണ്ടുപോയി 15: 26 ല്‍ വിവരിച്ചതുപോലെ സ്വര്‍ഗത്തില്‍ വെച്ചാണ്. പിന്നെ നാഥന്റെ റൂഹില്‍ നിന്ന് അതില്‍ ആവാഹിക്കുകയാണുണ്ടായത്. മനുഷ്യന്റെ സൃഷ്ടിപ്പിന് ആരംഭം കുറിച്ച ത് കളിമണ്ണില്‍ നിന്നാണ്. പിന്നെ അവന്റെ വംശപരമ്പര ഹീനമായ വെള്ളത്തിന്റെ സത്തില്‍ നിന്നാക്കി. ആണ് ബീജവും പെണ് ബീജവും ഗര്‍ഭപാത്രത്തില്‍ കൂടിച്ചേര്‍ന്ന് ഭ്രൂണമായും രക്തപിണ്ഢമായും മാംസപിണ്ഢമായും രൂപപ്പെട്ട് നാലാം മാസത്തില്‍ പിതാവിന്റെ മുതുകിലുള്ള ആത്മാവ് മാതാവിന്റെ ഗര്‍ഭപാത്രത്തിലുള്ള ജീവന്റെ സാന്നിധ്യത്തില്‍ വള ര്‍ന്ന ഭ്രൂണത്തില്‍ ആവാഹിപ്പിക്കുന്നു. അങ്ങനെയാണ് റൂഹ് ലഭിക്കുന്നത്. ജീവന് നിലനിര്‍ത്താന്‍ വെള്ളം അനിവാര്യമാണെന്ന് 21: 30 ല്‍ പറഞ്ഞിട്ടുണ്ട്. അഞ്ചാം മാസത്തില്‍ കേള്‍വിയും ആറാം മാസത്തില്‍ കാഴ്ചയും ഏഴാം മാസത്തില്‍ ബുദ്ധിശക്തിയും നല്കി. എന്നാല്‍ ത്രികാലജ്ഞാനമായ അദ്ദിക്റിനെ സത്യപ്പെടുത്തി ജീവിക്കുന്ന ആയിരത്തില്‍ ഒരുവന് മാത്രമാണ് ബുദ്ധിമാന്മാരും നന്ദി പ്രകടിപ്പിക്കുന്നവരുമാവുക എന്ന് 2: 152; 3: 190 സൂക്തങ്ങളുടെ വിശദീകരണത്തില്‍ പറഞ്ഞിട്ടുണ്ട്. 4: 1-2; 16: 78; 21: 10; 35: 11; 39: 41-42 വി ശദീകരണം നോക്കുക.