( മുഅ്മിന്‍ ) 40 : 66

قُلْ إِنِّي نُهِيتُ أَنْ أَعْبُدَ الَّذِينَ تَدْعُونَ مِنْ دُونِ اللَّهِ لَمَّا جَاءَنِيَ الْبَيِّنَاتُ مِنْ رَبِّي وَأُمِرْتُ أَنْ أُسْلِمَ لِرَبِّ الْعَالَمِينَ

നീ പറയുക: എനിക്ക് എന്‍റെ നാഥനില്‍ നിന്നുള്ള വെളിപാട് വന്നുകിട്ടിയിരിക്കെ അല്ലാഹുവിനെക്കൂടാതെ നിങ്ങള്‍ വിളിച്ചുകൊണ്ടിരിക്കുന്നവയെ സേവിക്കുന്ന ത് നിശ്ചയം ഞാന്‍ വിരോധിക്കപ്പെട്ടിരിക്കുന്നു, സര്‍വ്വലോകങ്ങളുടേയും ഉടമ ക്ക് സര്‍വ്വസ്വം സമര്‍പ്പിക്കപ്പെട്ടവനാകണമെന്ന് ഞാന്‍ കല്‍പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. 

അദ്ദിക്ര്‍ വന്നുകിട്ടിയത് കാരണം പ്രവാചകനും വിശ്വാസിക്കും അല്ലാഹുവിനെക്കൂ ടാതെ മറ്റൊരാളെയും സേവിച്ചുകൊണ്ടിരിക്കാന്‍ പാടില്ല. അല്ലാഹുവിനെക്കൂടാതെ മറ്റാ രെ സേവിച്ചാലും അത് പിശാചിനെയാണ് സേവിക്കുന്നത് എന്നാണ് അദ്ദിക്ര്‍ പഠിപ്പി ക്കുന്നത്. ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന 8: 22 ല്‍ പറഞ്ഞ ദുഷ്ടജീവികള്‍ സേവിച്ചുകൊണ്ടിരിക്കുന്നത് കാഫിറായ പിശാചിനെയാണ്. 36: 59-62; 39: 11-12; 40: 50, 60 വിശദീകരണം നോക്കുക.