الَّذِينَ كَذَّبُوا بِالْكِتَابِ وَبِمَا أَرْسَلْنَا بِهِ رُسُلَنَا ۖ فَسَوْفَ يَعْلَمُونَ
ഗ്രന്ഥത്തെക്കൊണ്ട് കളവാക്കിക്കൊണ്ടിരിക്കുന്നവരാണ് അവര്‍-നാം എന്തും കൊണ്ടാണോ നമ്മുടെ പ്രവാചകന്മാരെ അയച്ചത് അതിനെക്കൊണ്ടും; അപ്പോ ള്‍ അടുത്തുതന്നെ അവര്‍ അറിയുന്നവരാകുന്നതാണ്.
സൂക്തത്തില്‍ ഗ്രന്ഥത്തെ പ്രത്യേകം എടുത്തുപറഞ്ഞിട്ടുള്ളതിനാല്‍, 'നാം എ ന്തും കൊണ്ടാണോ നമ്മുടെ പ്രവാചകന്മാരെ അയച്ചത്' എന്ന് പറഞ്ഞതുകൊണ്ട് ഉദ്ദേശി ക്കുന്നത് ഗ്രന്ഥത്തിന്‍റെ വിശദീകരണമായ പ്രവാചകന്‍മാരുടെ ജീവിതവും അവരിലൂടെ അല്ലാഹു പ്രകടിപ്പിച്ച ദിവ്യാത്ഭുതങ്ങളുമാണ്. 41: 41-43 ല്‍ പറഞ്ഞ ത്രികാലജ്ഞാനിയില്‍ നിന്നുള്ള ത്രികാലജ്ഞാനമായ അദ്ദിക്റില്‍ ഇതെല്ലാം ഉള്‍കൊള്ളുന്നതിനാലാണ് ഇന്ന് അദ്ദിക്ര്‍ അണപ്പല്ല് ഉപയോഗിച്ച് കടിച്ചുപിടിച്ച് നിലകൊള്ളാന്‍ പ്രപഞ്ചനാഥന്‍ അവന്‍റെ പ്രവാചകനിലൂടെ പഠിപ്പിച്ചിട്ടുള്ളത്. അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അങ്ങനെ ഉപയോഗപ്പെടുത്താത്തവര്‍ തന്നെയാണ് മനുഷ്യരില്‍ നിന്നുള്ള നരകത്തിന്‍റെ വിറകുകളും ദുഷ്ടജീവികളും എന്ന് 25: 33-34 ല്‍ വിവരിച്ചിട്ടുണ്ട്. 2: 113; 4: 150-151; 18: 106; 30: 30-32 വിശദീകരണം നോ ക്കുക.