( മുഅ്മിന്‍ ) 40 : 69
أَلَمْ تَرَ إِلَى الَّذِينَ يُجَادِلُونَ فِي آيَاتِ اللَّهِ أَنَّىٰ يُصْرَفُونَ
അല്ലാഹുവിന്‍റെ സൂക്തങ്ങളില്‍ തര്‍ക്കിക്കുന്നവരിലേക്ക് നിന്‍റെ ശ്രദ്ധതിരിഞ്ഞി ല്ലേ? എങ്ങനെയാണ് അവര്‍ വ്യതിചലിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന്.
അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകളാണ് അദ്ദിക്റിന്‍റെ കാര്യത്തില്‍ സംശയിച്ചുകൊണ്ടിരിക്കുന്നവരും തര്‍ക്കിച്ചുകൊണ്ടിരിക്കുന്നവരും. സത്യമായ അദ്ദിക്ര്‍ കൂടാതെ ഭൂമിയില്‍ അഹംഭാവികളായി ജീവിക്കുന്നവരെ അല്ലാഹുവിന്‍റെ സൂക്തങ്ങളെത്തൊട്ട് പി ന്തിരിപ്പിച്ച് കളയുകതന്നെ ചെയ്യുമെന്ന് 7: 146-147 ല്‍ വിവരിച്ചിട്ടുണ്ട്. 39: 8; 40: 62-63 വി ശദീകരണം നോക്കുക.