ذَٰلِكُمْ بِمَا كُنْتُمْ تَفْرَحُونَ فِي الْأَرْضِ بِغَيْرِ الْحَقِّ وَبِمَا كُنْتُمْ تَمْرَحُونَ
അത് നിങ്ങള്‍ സത്യം കൂടാതെ ഭൂമിയില്‍ നിഗളിച്ചുകൊണ്ടിരുന്നതുകൊണ്ടും നിങ്ങള്‍ ഊറ്റം നടിച്ചുകൊണ്ടിരുന്നതുകൊണ്ടുമാണ്.
2: 119, 143; 7: 8-9; 10: 108; 39: 41, 69, 75 തുടങ്ങി 256 സൂക്തങ്ങളില്‍ പറഞ്ഞ സത്യം അദ്ദിക്റിന്‍റെ 40 പേരുകളില്‍ ഒന്നാണ്. 16: 89 ല്‍ പറഞ്ഞ പ്രകാരം എല്ലാ ഓരോ കാര്യവും വിശദീകരിക്കുന്ന സത്യമായ അദ്ദിക്റിനെ സന്മാര്‍ഗവും കാരുണ്യവും ശുഭവാര്‍ത്താദാ യകവുമായി ഉപയോഗപ്പെടുത്തി സര്‍വ്വവും നാഥന് സമര്‍പ്പിച്ച മുസ്ലിമാകാതെ ഞങ്ങ ള്‍ പ്രവാചകന്‍റെ ആളുകളും മുസ്ലിംകളും സ്വര്‍ഗത്തിലേക്കുള്ളവരുമാണ് എന്ന് കൊ ട്ടിഘോഷിക്കുന്ന അറബി ഖുര്‍ആന്‍ വായിക്കുന്ന ഫുജ്ജാറുകള്‍ 4: 150-151 ല്‍ പറഞ്ഞ യ ഥാര്‍ത്ഥ കാഫിറുകളാണ്. അവര്‍ വിവിധ സംഘടനകളായിപ്പിരിഞ്ഞ് ഭൂമിയില്‍ നിഗളി ച്ച് ജീവിക്കുന്ന മുശ്രിക്കുകളാണ് എന്ന് 23: 52-53; 30: 30-32 സൂക്തങ്ങളിലും പറഞ്ഞിട്ടു ണ്ട്. 3: 21-22, 196-197; 7: 146-147; 28: 76-77 വിശദീകരണം നോക്കുക.