مِنْ دُونِ اللَّهِ ۖ قَالُوا ضَلُّوا عَنَّا بَلْ لَمْ نَكُنْ نَدْعُو مِنْ قَبْلُ شَيْئًا ۚ كَذَٰلِكَ يُضِلُّ اللَّهُ الْكَافِرِينَ
-അല്ലാഹുവിനെക്കൂടാതെ, അവര്‍ പറയും: അവര്‍ ഞങ്ങളെത്തൊട്ട് വഴി പിഴ ച്ചുപോയിരിക്കുന്നു, അല്ല ഞങ്ങള്‍ ഇതിനുമുമ്പ് ഒരു വസ്തുവിനേയും വിളിച്ച് പ്രാര്ത്ഥിക്കുന്നവരായിരുന്നില്ല, അപ്രകാരം കാഫിറുകളെ അല്ലാഹു വഴി പിഴ പ്പിച്ചിരിക്കുന്നു.
ഇത്തരം സൂക്തങ്ങളെല്ലാം ആശയമറിയാതെ പാരായണം ചെയ്യുന്ന ഫുജ്ജാറുക ളാണ് ഇന്ന് ഇതര ജനവിഭാഗങ്ങളെക്കാള്‍ വഴിപിഴച്ചിട്ടുള്ളവരും അല്ലാഹുവിനെക്കൂടാ തെ ഇതരന്മാരെ വിളിച്ച് പ്രാര്‍ത്ഥിക്കുന്നവരും അവനില്‍ പങ്കുചേര്ത്തുകൊണ്ടിരിക്കു ന്നവരുമായ കാഫിറുകള്‍. അദ്ദിക്റിനെ മുറുകെപ്പിടിക്കുക വഴി നാഥനെ മുറുകെപ്പിടിച്ച് നേരെച്ചൊവ്വെയുള്ള പാതയില്‍ നിലകൊള്ളുന്ന വിശ്വാസി 'ഞങ്ങള്‍ നിന്നെ മാത്രം സേ വിക്കുന്നു, അതിന് നിന്നോട് മാത്രം ഞങ്ങള്‍ സഹായം തേടുകയും ചെയ്യുന്നു' എന്ന സൂക്തം 1: 4 വായിക്കുമ്പോള്‍ 1: 7 ല്‍ പറഞ്ഞ അല്ലാഹുവിന്റെ കോപത്തിന് വിധേയരാ യ കപടവിശ്വാസികളിലും വഴിപിഴച്ചുപോയ അവരുടെ അനുയായികളിലും ഉള്‍പ്പെടു ത്തരുതേ എന്നാണ് ആത്മാവുകൊണ്ട് പ്രാര്‍ത്ഥിക്കേണ്ടത്. 6: 21-22; 7: 205-206; 17: 97-98; 23: 105-106 വിശദീകരണം നോക്കുക.