( മുഅ്മിന്‍ ) 40 : 77

فَاصْبِرْ إِنَّ وَعْدَ اللَّهِ حَقٌّ ۚ فَإِمَّا نُرِيَنَّكَ بَعْضَ الَّذِي نَعِدُهُمْ أَوْ نَتَوَفَّيَنَّكَ فَإِلَيْنَا يُرْجَعُونَ

അപ്പോള്‍ നീ ക്ഷമിക്കുക, നിശ്ചയം അല്ലാഹുവിന്‍റെ വാഗ്ദാനം സത്യം തന്നെ യാണ്, അപ്പോള്‍ അവരോട് നാം വാഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്ന ചിലത് നാം നിനക്ക് കാണിച്ച് തന്നേക്കും, അല്ലെങ്കില്‍ നിന്നെ നാം നമ്മിലേക്ക് തിരി ച്ചുവിളിച്ചേക്കും, എങ്ങനെയായാലും അവരെല്ലാം തിരിച്ചുകൊണ്ടുവരപ്പെടു ന്നത് നമ്മിലേക്ക് തന്നെയാകുന്നു. 

ത്രികാലജ്ഞാനിയുടെ ഭരണഘടനയായ അദ്ദിക്ര്‍ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടു ത്തിയതനുസരിച്ചാണ് എല്ലാകാര്യങ്ങളും സംഭവിക്കുന്നത്. അവന്‍ അവന്‍റെ സൃഷ്ടികളെ സദാ വീക്ഷിച്ചുകൊണ്ടിരിക്കുന്നവനുമാണ്. അതുകൊണ്ട് പ്രവാചകനും വിശ്വാസികളും ദിവ്യാത്ഭുതങ്ങള്‍ പ്രത്യക്ഷപ്പെടുത്തുന്നതിന് വേണ്ടിയോ കാഫിറുകളെ ശിക്ഷിക്കുന്നതി ന് വേണ്ടിയോ ധൃതികൂട്ടാന്‍ പാടില്ല. ആയിരത്തില്‍ ഒന്നായ വിശ്വാസികള്‍ ഇന്ന് കാഫിറുകളുടെ കുതന്ത്രങ്ങളില്‍ മനം മുട്ടാതെ പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ ത്താനുള്ള ത്രാസും അമാനത്തും 41: 41-43 ല്‍ പറഞ്ഞ മിഥ്യകലരാത്ത അജയ്യ ഗ്രന്ഥവുമാ യ അദ്ദിക്ര്‍ ലോകര്‍ക്ക്, പ്രത്യേകിച്ച് ജൈനര്‍, ബുദ്ധര്‍, ഹൈന്ദവര്‍, ജൂതര്‍, ക്രൈസ്തവ ര്‍, സൗരാഷ്ട്രര്‍ തുടങ്ങിയ മുഹമ്മദിന്‍റെതന്നെ സമുദായത്തില്‍ പെട്ട ഇതര ജനവിഭാഗ ങ്ങള്‍ക്ക് എത്തിച്ചുകൊടുത്തുകൊണ്ട് പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടാനും യഥാര്‍ത്ഥ കാ ഫിറുകള്‍ ആരാണെന്ന് പരിചയപ്പെടുത്താനുമാണ് ശ്രമിക്കുക. അതുവഴി അവര്‍ക്ക് ഗ്ര ന്ഥം ലഭിക്കുന്നതിനുമുമ്പ് അവരില്‍ നിന്ന് വന്നുപോയിട്ടുള്ള തെറ്റുകുറ്റങ്ങളെല്ലാം നന്മകളായി പരിവര്‍ത്തിപ്പിക്കാവുന്നതാണെന്ന് 4: 31; 25: 68-70 സൂക്തങ്ങളില്‍ വിവരിച്ചിട്ടുണ്ട്. 2: 62; 6: 35; 13: 40; 41: 53 വിശദീകരണം നോക്കുക.