( 41 ) ഫുസ്വിലത്ത്

നിഷ്പക്ഷവാനും കാരുണ്യവാനുമായ അല്ലാഹുവിന്‍റെ നാമം കൊണ്ട്

(41) ഫുസ്വിലത്ത്

'സൂക്തങ്ങള്‍ സ്പഷ്ടമാക്കപ്പെട്ട ഗ്രന്ഥം' എന്ന് മൂന്നാം സൂക്തത്തില്‍ പറഞ്ഞതി ല്‍ നിന്നാണ് ഫുസ്വിലത്ത്-സ്പഷ്ടമാക്കപ്പെട്ടത്-എന്ന് സൂറത്തിന് നാമം വന്നിട്ടുള്ളത്. 37-ാം സൂക്തത്തില്‍ തിലാവത്തിന്‍റെ സാഷ്ടാംഗപ്രണാമം വന്നിട്ടുള്ളതിനാല്‍ ഈ സൂറ ത്ത് ഹാമീം സജദഃ എന്ന പേരിലും അറിയപ്പെടുന്നുണ്ട്. പ്രവാചകന്‍റെ മക്കാജീവിതത്തി ന്‍റെ മധ്യഘട്ടത്തിന്‍റെ ആദ്യത്തിലായിക്കൊണ്ട് അവതരിച്ചിട്ടുള്ള സൂറത്താണിത്.

പരലോകം കൊണ്ട് വിശ്വസിക്കാത്തവരുടെ ഹൃദയങ്ങളിലും ചെവികളിലും ഗ്ര ന്ഥം മനസ്സിലാകാതിരിക്കാന്‍ വേണ്ടി ഒരു മൂടി ഇട്ടിട്ടുണ്ടെന്നാണ് ഗ്രന്ഥത്തിലെ മറ്റു സൂ ക്തങ്ങളില്‍ പറഞ്ഞിട്ടുള്ളതെങ്കില്‍ ഈ സൂറത്തില്‍ അദ്ദിക്ര്‍ കേള്‍ക്കാന്‍ തയ്യാറാവാത്ത കാഫിറുകള്‍: ഞങ്ങളുടെ ഹൃദയങ്ങളിലും ചെവികളിലും അതിനെത്തൊട്ട് ഒരു മൂടിയുണ്ട്, ഞങ്ങള്‍ക്കും നിനക്കുമിടയില്‍ ഒരു മറയുമുണ്ട്, അതുകൊണ്ട് നീ നിന്‍റെ വഴിക്ക് പ്രവര്‍ത്തിക്കുക, ഞങ്ങള്‍ ഞങ്ങളുടെ വഴിക്ക് പ്രവര്‍ത്തിക്കുന്നവരാണ് എന്നാണ് അത് അവരെ കേ ള്‍പ്പിച്ചുകൊണ്ടിരിക്കുന്ന വിശ്വാസികളോട് പറയുന്നത്. മറ്റിടങ്ങളിലെല്ലാം ആകാശഭൂമികളും അവക്കിടയിലുള്ള സര്‍വ്വസ്വവും ആറ് നാളുകളിലായിട്ടാണ് സൃഷ്ടിച്ചിട്ടുള്ളത് എന്നാ ണ് പറഞ്ഞിട്ടുള്ളതെങ്കില്‍ ഈ സൂറത്തില്‍ ഭൂമി രണ്ടുനാളുകളിലും അതിലുള്ള വസ്തുക്ക ളും സംഭവങ്ങളുമെല്ലാം രണ്ടുനാളുകളിലും ഏഴ് ആകാശങ്ങള്‍ രണ്ടു നാളുകളിലുമായി ട്ടാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് എന്ന് വേര്‍തിരിച്ച് പറഞ്ഞിട്ടുണ്ട്. ഗ്രന്ഥത്തിലെ സൂക്തങ്ങ ളോട് വിരോധം വെച്ച് തര്‍ക്കിച്ചുകൊണ്ടിരുന്ന അഹങ്കാരികളായ ആദ്, സമൂദ് ജനതക ളെ ഹീനമായ ശിക്ഷ പിടികൂടി നശിപ്പിച്ചതും അദ്ദിക്ര്‍ കൊണ്ട് തിന്മ വിരോധിച്ചുകൊണ്ടിരുന്ന വിശ്വാസികളെ രക്ഷപ്പെടുത്തിയതും വിവരിച്ചിട്ടുണ്ട്. വിചാരണാനാളില്‍ അല്ലാഹുവി ന്‍റെ ശത്രുക്കളായ കാഫിറുകള്‍ക്കെതിരെ അവരുടെതന്നെ കേള്‍വികളും കാഴ്ചകളും തൊലികളും സാക്ഷ്യം വഹിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അദ്ദിക്ര്‍ കേള്‍ക്കരു തെന്ന് പറഞ്ഞുകൊണ്ട് അദ്ദിക്റിനോട് വിരോധം വെച്ച് തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന കപടവിശ്വാസികളായ കാഫിറുകള്‍ക്ക് ശാശ്വതമായ നരകവീടാണ് പ്രതിഫലമായി ലഭിക്കുക എന്നും അവരെ അന്ധമായി പിന്‍പറ്റിക്കൊണ്ടിരിക്കുന്നവരും കാഫിറുകളാണ് എന്നും പ റഞ്ഞിട്ടുണ്ട്. തിന്മകളെ ഏറ്റവും നല്ലതായ അദ്ദിക്ര്‍ കൊണ്ടാണ് തടയേണ്ടത്, അദ്ദിക്ര്‍ അജയ്യവും അതുല്ല്യവുമായ ഗ്രന്ഥം തന്നെയാണെന്നും അത് വന്നു കിട്ടിയിട്ട് മൂടിവെക്കുന്ന കാഫിറുകള്‍ക്ക് വേദനാജനകമായ ദണ്ഡനമാണ് ഉള്ളതെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. 

സൂക്തങ്ങള്‍ സ്പഷ്ടമാക്കപ്പെട്ട അദ്ദിക്ര്‍ ഏത് ഭാഷക്കാരായ വിശ്വാസികള്‍ക്കും സന്മാര്‍ഗവും രോഗശമനവുമാണെന്നും കാഫിറുകള്‍ വിദൂരമായ സ്ഥലത്തുനിന്ന് വിളിക്കപ്പെടുന്നവനെപ്പോലെ അതിനോട് ബധിരതയും അന്ധതയും പുലര്‍ത്തുന്നവരാണെ ന്നും, അദ്ദിക്റിന്‍റെ കാര്യത്തില്‍ സംശയം വെച്ചുപുലര്‍ത്തുന്നവര്‍ മുശ്രിക്കുകളാണെന്നും പറഞ്ഞിട്ടുണ്ട്. പൊതുവെ മനുഷ്യന് അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹം ലഭിച്ചാല്‍ ഒരു ചാരത്ത് നിന്നുകൊണ്ടുള്ള ജീവിതം നയിക്കുമെന്നും എന്നാല്‍ അവന് വല്ല ദുരിതവും ബാധിച്ചാല്‍ വിട്ടുമാറാത്ത പ്രാര്‍ത്ഥനയില്‍ മുഴുകുമെന്നും പറയുന്നു. അദ്ദിക്ര്‍ സത്യം ത ന്നെയാണെന്ന് വ്യക്തമാക്കും വിധം അദ്ദിക്റിന്‍റെ ഭാവി പ്രവചനങ്ങള്‍ ഇവിടെത്തന്നെ പുലരുമെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. അറിഞ്ഞിരിക്കുക! നിശ്ചയം അല്ലാഹു എല്ലാകാര്യ ങ്ങളും വലയം ചെയ്തവനാണ് എന്ന് പറഞ്ഞുകൊണ്ടാണ് 54 സൂക്തങ്ങളടങ്ങിയ സൂറ ത്ത് അവസാനിക്കുന്നത്.