( ഫുസ്വിലത്ത് ) 41 : 23

وَذَٰلِكُمْ ظَنُّكُمُ الَّذِي ظَنَنْتُمْ بِرَبِّكُمْ أَرْدَاكُمْ فَأَصْبَحْتُمْ مِنَ الْخَاسِرِينَ

അതായിരുന്നു നിങ്ങളുടെ ധാരണ-നിങ്ങളുടെ നാഥനെക്കുറിച്ച് നിങ്ങള്‍ വെച്ചു പുലര്‍ത്തിക്കൊണ്ടിരുന്ന നിങ്ങള്‍ക്ക് നാശം വരുത്തിയ ധാരണ-അങ്ങനെ നിങ്ങ ള്‍ എല്ലാം നഷ്ടപ്പെട്ടവരില്‍ ആപതിക്കുകയായിരുന്നു.

അദ്ദിക്റിനെ അവഗണിച്ച് പൂര്‍വ്വികരുടെ വഴികളും കപടവിശ്വാസികള്‍ എഴുതിയുണ്ടാ ക്കിയ കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളും മാനദണ്ഡമായി അംഗീകരിച്ച് ജീവിക്കുന്ന ഫുജ്ജാറു കളുടെ അല്ലാഹുവിനെക്കുറിച്ചുള്ള ധാരണ ദുഷിച്ചതും തെറ്റുമായിരുന്നു എന്ന് വെളിപ്പെടുന്നതാണ്. 17: 13-15; 39: 67; 48: 6, 12 വിശദീകരണം നോക്കുക.