( ഫുസ്വിലത്ത് ) 41 : 22

وَمَا كُنْتُمْ تَسْتَتِرُونَ أَنْ يَشْهَدَ عَلَيْكُمْ سَمْعُكُمْ وَلَا أَبْصَارُكُمْ وَلَا جُلُودُكُمْ وَلَٰكِنْ ظَنَنْتُمْ أَنَّ اللَّهَ لَا يَعْلَمُ كَثِيرًا مِمَّا تَعْمَلُونَ

നിങ്ങള്‍ ഒരിക്കലും ഊഹിക്കുന്നവരായിരുന്നില്ല-നിങ്ങളുടെ കേള്‍വികളും നി ങ്ങളുടെ കാഴ്ചകളും നിങ്ങളുടെ തൊലികളും നിങ്ങള്‍ക്കെതിരെ സാക്ഷ്യം വ ഹിക്കുമെന്ന്, എന്നാല്‍ നിങ്ങള്‍ കരുതിയതോ, നിശ്ചയം അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതില്‍ അധികവും അറിയുന്നില്ല എന്നാണ്. 

അല്ലാഹുവിനെ പരിചയപ്പെടുത്തുന്നതും ജിവിതലക്ഷ്യം ഉണര്‍ത്തുന്നതുമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താതിരിക്കുകവഴി അല്ലാഹുവിനെക്കൊണ്ടുള്ള വിശ്വാസം രൂപപ്പെടുത്താത്തവരും പ്രായോഗിക ജീവിതത്തില്‍ പരലോകത്തെ നിഷേ ധിച്ചുകൊണ്ടിരിക്കുന്നവരുമായ ഫുജ്ജാറുകളുടെ തൊലികള്‍ അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുന്ന രംഗമാണ് മുന്നറിയിപ്പ് നല്‍കുന്നത്. അവരാണ് 'അല്ലാഹ്' എന്ന് വിളിക്കാന്‍ അറിഞ്ഞിട്ട് അല്ലാഹുവിനെയും പ്രവാചകനെയും ഗ്രന്ഥത്തില്‍ മൂടിവെച്ച് കാഫിറായ പി ശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നത്. 11: 17-19; 23: 62-65; 41: 6-7 വിശദീകരണം നോക്കുക.