( ഫുസ്വിലത്ത് ) 41 : 34

وَلَا تَسْتَوِي الْحَسَنَةُ وَلَا السَّيِّئَةُ ۚ ادْفَعْ بِالَّتِي هِيَ أَحْسَنُ فَإِذَا الَّذِي بَيْنَكَ وَبَيْنَهُ عَدَاوَةٌ كَأَنَّهُ وَلِيٌّ حَمِيمٌ

നല്ലതും ചീത്തയും ഒരിക്കലും സമമാവുകയില്ല, ഏറ്റവും നല്ലതേതോ അതുകൊ ണ്ട് നീ പ്രതിരോധിക്കുക, അപ്പോള്‍ നിനക്കും ഏതൊരുവനും ഇടയിലാണോ ശത്രുതയുള്ളത് അവന്‍ ഒരു ആത്മമിത്രത്തെപോലെ ആയിവരുന്നതാണ്. 

ചീത്തകാര്യങ്ങളെ ഏറ്റവും നല്ലതായ അദ്ദിക്ര്‍ കൊണ്ട് പ്രതിരോധിക്കാനാണ് സൂ ക്തം ആവശ്യപ്പെടുന്നത്. അദ്ദിക്റിന്‍റെ വെളിച്ചത്തിലുള്ള ബന്ധം മാത്രമേ സ്വര്‍ഗത്തില്‍ ഉണ്ടാവുകയുള്ളൂ എന്നതിനാല്‍ വിശ്വാസി സ്വര്‍ഗത്തിലേക്ക് എത്തിപ്പെടുന്നവരോട് മാത്രമാണ് ഇവിടെ ആത്മാര്‍ത്ഥമായി കൂട്ടുകൂടുക. അല്ലാതെ അല്ലാഹുവിന്‍റെയും വിശ്വാസിയു ടെയും ശത്രുക്കളായ കാഫിറുകളെ പ്രീണിപ്പിക്കുന്ന വിധം അവരോട് സൗമ്യതയിലോ മയത്തിലോ പെരുമാറാവുന്നതോ കൂട്ടുകൂടാവുന്നതോ അല്ല. അദ്ദിക്ര്‍ കൊണ്ട് ശക്തി യായി ജിഹാദ് ചെയ്തിട്ട് അവരില്‍ ആരെങ്കിലും യാഥാര്‍ത്ഥ്യം മനസ്സിലാക്കി ആയിരത്തി ല്‍ ഒന്നിന്‍റെ മാര്‍ഗത്തിലേക്ക് വരികയാണെങ്കില്‍ മാത്രമേ ഇരുകൂട്ടര്‍ക്കും ഗുണമുണ്ടാവുക യുള്ളൂ. അല്ലാത്തപക്ഷം അവര്‍ പരലോകത്ത് പരസ്പരം ശത്രുക്കളായിരിക്കുമെന്ന് 43: 67 ല്‍ പറഞ്ഞിട്ടുണ്ട്. കാഫിറുകളും അക്രമികളും ഭ്രാന്തന്മാരുമായ ഫുജ്ജാറുകള്‍ നരകത്തില്‍ വെച്ച് പരസ്പരം തര്‍ക്കിക്കുകയും ശപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യു ന്ന രംഗം 2: 165-167 ല്‍ വിവരിച്ചിട്ടുണ്ട്. 11: 114-115; 40: 56; 58: 22 വിശദീകരണം നോക്കുക.