( ഫുസ്വിലത്ത് ) 41 : 35

وَمَا يُلَقَّاهَا إِلَّا الَّذِينَ صَبَرُوا وَمَا يُلَقَّاهَا إِلَّا ذُو حَظٍّ عَظِيمٍ

ക്ഷമാലുക്കളായവര്‍ക്കല്ലാതെ അത് ലഭിക്കുകയില്ല, മഹാഭാഗ്യവാന്മാര്‍ക്കല്ലാ തെയും അത് ലഭിക്കുകയില്ല. 

6: 80-81 പ്രകാരം ഇബ്റാഹീം നബിയും 10: 71 പ്രകാരം നൂഹ് നബിയും 11: 55-56 പ്രകാരം ഹൂദ് നബിയും 7: 194-195 പ്രകാരം മുഹമ്മദ് നബിയും അവരവരുടെ ജനതയെ വെല്ലുവിളിച്ചതിനെ അനുസ്മരിച്ചുകൊണ്ട് അദ്ദിക്റിനെ മൂടിവെക്കുകയും അതിനോട് വിരോധം വെച്ച് തര്‍ക്കിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന 41: 26-29 ല്‍ പറഞ്ഞ കാഫിറു കളോട് അദ്ദിക്ര്‍ കൊണ്ട് ശക്തമായ ജിഹാദ് ചെയ്യുന്നവരും 3: 79 ല്‍ വിവരിച്ച പ്രകാരം അദ്ദിക്റിനെ ഐശ്വര്യവും പ്രമാണിത്തവും എല്ലാവിധ ആപത്ത്-വിപത്തുകളെത്തൊട്ടും രോഗങ്ങളെത്തൊട്ടും നരകക്കുണ്ഠത്തെത്തൊട്ടും കാത്തുസൂക്ഷിക്കുന്ന പരിചയും മുഹൈ മിനുമായി ഉപയോഗപ്പെടുത്തുന്ന റബ്ബാനിയ്യീങ്ങളും പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തും മനുഷ്യരുടെ ഐക്യം സ്ഥാപിക്കാനുതകുന്ന സ്രഷ്ടാവിന്‍റെ സന്ദേശവുമായ അദ്ദിക്റിനെ ലോകരില്‍ പ്രചരിപ്പിച്ചുകൊണ്ട് അല്ലാഹു വിനെ സഹായിച്ചുകൊണ്ടിരിക്കുന്ന 35: 32 ല്‍ പറഞ്ഞ വിചാരണയില്ലാതെ സ്വര്‍ഗ്ഗത്തില്‍ പോകുന്നവരുമാണ് ആ മഹാഭാഗ്യവാന്മാരില്‍ പെടുക. അവര്‍ ഐഹിക ലോകത്തെ ക്കാള്‍ പരലോകത്തിന് പ്രാധാന്യം കൊടുക്കുന്ന ക്ഷമാലുക്കളുമാണ്. 4: 63; 9: 73, 120-121; 25: 52; 28: 79-80 വിശദീകരണം നോക്കുക.