فَإِنِ اسْتَكْبَرُوا فَالَّذِينَ عِنْدَ رَبِّكَ يُسَبِّحُونَ لَهُ بِاللَّيْلِ وَالنَّهَارِ وَهُمْ لَا يَسْأَمُونَ ۩
ഇനി അവര്‍ അഹങ്കാരം നടിക്കുകയാണെങ്കില്‍ അപ്പോള്‍ നിന്റെ നാഥന്റെ സമീപത്തുള്ളവരായവര്‍ ആരോ അവര്‍ രാവും പകലും അവനെ പരിശുദ്ധപ്പെടു ത്തിക്കൊണ്ടിരിക്കുന്നവരാണ്, അവര്‍ അതിന് മടുപ്പുളവാകുന്നവരുമല്ല.
ഗ്രന്ഥത്തില്‍ തിലാവത്തിന്റെ സാഷ്ടാംഗപ്രണാമം നിര്‍ബന്ധമുള്ള പതിനഞ്ച് സ്ഥ ലങ്ങളില്‍ ഒന്നാണ് ഇത്. സൂക്തം 37 അവസാനത്തിലോ 38 അവസാനത്തിലോ സാഷ്ടാം ഗപ്രണാമം ചെയ്യാവുന്നതാണ്. 'നിങ്ങള്‍ അവനെമാത്രം സേവിച്ചുകൊണ്ടിരിക്കുന്നവരാണെങ്കില്' എന്ന് പറഞ്ഞതിനാല്‍ ഇത്തരം സൂക്തങ്ങള്‍ വായിക്കുമ്പോള്‍ സാഷ്ടാംഗപ്ര ണാമം ചെയ്യാത്തവര്‍ അഹങ്കാരികളും പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്നവരും അ വനോടൊപ്പം നരകക്കുണ്ഠത്തില്‍ കഴിഞ്ഞുകൂടേണ്ടവരുമാണ്. 22: 78-79; 36: 59 -62; 38: 24, 82-83 വിശദീകരണം നോക്കുക.