وَمِنْ آيَاتِهِ اللَّيْلُ وَالنَّهَارُ وَالشَّمْسُ وَالْقَمَرُ ۚ لَا تَسْجُدُوا لِلشَّمْسِ وَلَا لِلْقَمَرِ وَاسْجُدُوا لِلَّهِ الَّذِي خَلَقَهُنَّ إِنْ كُنْتُمْ إِيَّاهُ تَعْبُدُونَ
രാവും പകലും സൂര്യനും ചന്ദ്രനും അവന്റെ ദൃഷ്ടാന്തങ്ങളില് പെട്ടതാണ്, സൂര്യനോ ചന്ദ്രനോ നിങ്ങള് സാഷ്ടാംഗപ്രണാമം ചെയ്യരുത്, അവയെ സൃഷ് ടിച്ചവനായ അല്ലാഹുവിന് നിങ്ങള് സാഷ്ടാംഗപ്രണാമം ചെയ്യുക, നിങ്ങള് അ വനെ മാത്രം സേവിച്ചുകൊണ്ടിരിക്കുന്നവരാണെങ്കില്!
സൂര്യന് സാഷ്ടാംഗം പ്രണമിക്കുന്ന മനുഷ്യര് ഇപ്പോഴുമുണ്ടെന്നുള്ളത് പ്രസിദ്ധ മാണ്. എന്നാല് ഇത്തരം സൂക്തങ്ങളെല്ലാം അറബി ഖുര്ആനില് വായിക്കുകയും നോ മ്പ്, പെരുന്നാള്, അറഫാദിനം തുടങ്ങിയവ ഓരോ നാടുകളിലെയും ചന്ദ്രോദയത്തെ ആ സ്പദമാക്കി വിവിധ ദിവസങ്ങളില് കൊണ്ടുനടക്കുകയും ചെയ്യുകവഴി മുശ്രിക്കുകളാ യിത്തീര്ന്ന ഫുജ്ജാറുകള് മാത്രമാണ് ചന്ദ്രന് സാഷ്ടാംഗപ്രണാമം ചെയ്യുന്ന ഏകജന ത. ലോകത്ത് ഒരിടത്തും ഒരു ദിവസത്തിന്റെ മാറ്റമില്ല എന്ന പ്രാഥമിക വിവരം പോലും 25: 18 ല് പറഞ്ഞ പ്രകാരം അദ്ദിക്റിനെ വിസ്മരിച്ച് കെട്ട ജനതയായിത്തീര്ന്ന ഇക്കൂട്ട ര്ക്ക് ഇല്ല. അങ്ങനെ അവര് ഗ്രന്ഥത്തെയും പ്രവാചകനെയും ജനമധ്യത്തില് കളവാക്കി അവതരിപ്പിക്കുകവഴി അല്ലാഹു അവന്റെ സൃഷ്ടികള്ക്ക് തൃപ്തിപ്പെട്ട ഏക ജീവിതവ്യ വസ്ഥയായ ഇസ്ലാമിനെ ഇതര ജനവിഭാഗങ്ങള് തെറ്റിദ്ധരിച്ച് പുച്ഛിച്ചുതള്ളുന്നതിന്റെ പാപഭാരവും കൂടി വഹിച്ച് നരകത്തിലെ ഇന്ധനമാകാന് വിധിക്കപ്പെട്ടവരാണ്.
പ്രവാചകനെ പിന്പറ്റുന്ന വിശ്വാസികള് 7: 205-206 ല് വിവരിച്ച പ്രകാരം തിലാ വത്തിന്റെ സാഷ്ടാംഗപ്രണാമം നിര്വ്വഹിക്കുന്നവരാണെങ്കില് യഥാര്ത്ഥ കാഫിറുകളാ യ അറബി ഖുര്ആന് വായിക്കുന്ന ഫുജ്ജാറുകള് ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ടുള്ള നമസ്കാരങ്ങളില് സാഷ്ടാംഗപ്രണാമം ചെയ്ത് 22: 18 ല് പറഞ്ഞ ഹീനമായ ശിക്ഷ ബാധകമായവരാണ്. 27: 25-26 ല്, സൂര്യന് സാഷ്ടാംഗപ്രണാമം ചെയ്തിരു ന്നവര്ക്ക് പിശാചാണ് അവരുടെ പ്രവൃത്തികള് അലങ്കാരമാക്കിക്കൊടുത്തിരുന്നതെ ന്നും അതുവഴി അവന് അവരെ അല്ലാഹുവിന്റെ മാര്ഗമായ അദ്ദിക്റിനെത്തൊട്ട് തടയുകയാണ്; എന്തുകൊണ്ട് അവര് ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും പുറപ്പെടുവിച്ചിട്ടുള്ള പ്രപഞ്ചനാഥനായ അല്ലാഹുവിന് സാഷ്ടാംഗപ്രണാമം ചെയ്യുന്നില്ല, അവന് നിങ്ങള് മറച്ചുവെക്കുന്ന ഒന്നും പരസ്യമാക്കുന്ന ഒന്നും അറിയുന്നവനാണ്; അ ല്ലാഹു, അവനല്ലാതെ വേറെ ഇലാഹില്ല, അവന് എല്ലാം അടക്കിഭരിക്കുന്ന മഹത്തായ സിംഹാസനത്തിന്റെ ഉടമയുമാണ് എന്ന് പറഞ്ഞിട്ടുണ്ട്. 8: 22; 9: 31, 36-37; 21: 24-25 വിശ ദീകരണം നോക്കുക.