( ഫുസ്വിലത്ത് ) 41 : 42

لَا يَأْتِيهِ الْبَاطِلُ مِنْ بَيْنِ يَدَيْهِ وَلَا مِنْ خَلْفِهِ ۖ تَنْزِيلٌ مِنْ حَكِيمٍ حَمِيدٍ

അതിന്‍റെ മുന്നിലൂടെയോ അതിന്‍റെ പിന്നിലൂടെയോ അതില്‍ മിഥ്യ വന്നെത്തുക യില്ല, അത് സ്തുത്യര്‍ഹനായ യുക്തിജ്ഞനില്‍ നിന്നും അവതരിപ്പിക്കപ്പെട്ടതാ കുന്നു.

അദ്ദിക്ര്‍ ക്രോഡീകരിക്കുന്നതിന് മുമ്പോ ശേഷമോ അതില്‍ സൃഷ്ടികളില്‍ ആരുടെ യും കൈകടത്തല്‍ സംഭവിക്കുകയില്ല എന്നാണ് അതിന്‍റെ മുന്നിലൂടെയോ അതിന്‍റെ പി ന്നിലൂടെയോ അതില്‍ മിഥ്യ വന്നെത്തുകയില്ല എന്ന് പറഞ്ഞതിന്‍റെ വിവക്ഷ. അത് ഘട്ടം ഘട്ടമായി അവതരിപ്പിച്ചതും ക്രോഡീകരിച്ചതും എന്നെന്നും നിലനിര്‍ത്തുന്നതും ത്രികാല ജ്ഞാനിയായ അല്ലാഹു തന്നെയാണ്. 15: 9 പ്രകാരം, അദ്ദിക്റിന്‍റെ സൂക്ഷിപ്പ് അല്ലാഹുത ന്നെ ഏറ്റെടുത്തിട്ടുള്ളതിനാല്‍ അതിന്‍റെ പകര്‍പ്പവകാശം ആരിലും നിക്ഷിപ്തമല്ല. അതി ല്‍ മാറ്റത്തിരുത്തലുകള്‍ വരുത്താനും ആര്‍ക്കും സാധ്യമല്ല. ജീവന്‍റെ നിലനില്‍പ്പിന് ആ ധാരമായ വായു, വെള്ളം, വെളിച്ചം തുടങ്ങിയ അനുഗ്രഹങ്ങളെക്കാള്‍ സര്‍വ്വസ്രഷ്ടാവി ല്‍ നിന്നും സര്‍വ്വലോകര്‍ക്കുമുള്ള ഏറ്റവും വലിയ അനുഗ്രഹമാണ് പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സായ അദ്ദിക്ര്‍ എന്നിരിക്കെ അതിനെ ഒരാളും ഒരു ജനതയും കുത്തകയാക്കി വെക്കാനോ സാമ്പത്തിക ലാഭത്തിനുവേണ്ടി ഉപയോഗപ്പെ ടുത്താനോ പാടുള്ളതല്ല. ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അതി ന്‍റെ കോപ്പികളെടുത്തും ഇതര ഭാഷകളിലേക്ക് പരിഭാഷപ്പെടുത്തിയും അതിനെ ലോകരി ലേക്ക് എത്തിക്കല്‍ ജാതി-മത-ദേശ-ഭാഷ-വര്‍ണ്ണ-ലിംഗ ഭേദമന്യേ അത് വന്നുകിട്ടിയ എല്ലാവരുടെയും ബാധ്യതയാണ്. സര്‍വ്വസ്രഷ്ടാവിന്‍റെ സമ്മതപത്രമായ അതിന് സര്‍വ്വ പ്രധാനം നല്‍കുന്നതുവരെ ഒരാളും വിശ്വാസിയാവുകയില്ല. 2: 23-24, 62; 5: 48; 75: 16-19 വിശദീകരണം നോക്കുക.