( ഫുസ്വിലത്ത് ) 41 : 47

إِلَيْهِ يُرَدُّ عِلْمُ السَّاعَةِ ۚ وَمَا تَخْرُجُ مِنْ ثَمَرَاتٍ مِنْ أَكْمَامِهَا وَمَا تَحْمِلُ مِنْ أُنْثَىٰ وَلَا تَضَعُ إِلَّا بِعِلْمِهِ ۚ وَيَوْمَ يُنَادِيهِمْ أَيْنَ شُرَكَائِي قَالُوا آذَنَّاكَ مَا مِنَّا مِنْ شَهِيدٍ

അന്ത്യമണിക്കൂറിനെക്കുറിച്ചുള്ള അറിവ് അവനിലേക്ക് മടക്കപ്പെടുന്നു, ഫല ങ്ങളൊന്നും അവയുടെ കൂമ്പുകളില്‍ നിന്ന് പുറത്തുവരുന്നില്ല, സ്ത്രീകളൊ ന്നും തന്നെ ഗര്‍ഭം ധരിക്കുകയോ പ്രസവിക്കുകയോ ചെയ്യുന്നില്ല-അവന്‍റെ അറിവോടുകൂടിയല്ലാതെ; ഒരു നാളില്‍ 'എന്‍റെ പങ്കാളികള്‍ എവിടെ' എന്ന് അവര്‍ വിളിച്ചുചോദിക്കപ്പെടുന്നതുമാണ്, അവര്‍ പറയും: ഞങ്ങളില്‍ അതിന് സാക്ഷികളായി ആരും തന്നെയില്ല എന്ന് ഞങ്ങളിതാ നിന്നെ അറിയിക്കുന്നു.

ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുകയും അതിന്‍റെ ആശയത്തിന് വിരുദ്ധ മായി അല്ലാഹുവിലേക്ക് അടുപ്പിക്കുന്നതിന് വേണ്ടി ഇടയാളന്‍മാരെയും ശുപാര്‍ശക്കാ രെയും വെച്ചുപുലര്‍ത്തി അല്ലാഹുവില്‍ പങ്കുചേര്‍ത്തുകൊണ്ടിരിക്കുന്നവരാണ് വിധി ദിവസം ഇങ്ങനെ പറയുന്നത്: ഞങ്ങള്‍ അങ്ങനെ പങ്കാളികളെയൊന്നും ഉണ്ടാക്കിയിട്ടി ല്ല, ഞങ്ങള്‍ അതിന് സാക്ഷികളുമല്ല എന്ന്. കപടവിശ്വാസികളെക്കുറിച്ച് അവര്‍ വായ തുറന്നാല്‍ കളവല്ലാതെ പറയുകയില്ല എന്ന് പറഞ്ഞിട്ടുള്ളത് അതുകൊണ്ടാണ്. അദ്ദിക്ര്‍ സമര്‍പ്പിക്കുന്ന അല്ലാഹുവിനെ അവര്‍ക്ക് പരിചയമില്ലാത്തതിനാല്‍ അവര്‍ അല്ലാഹു അക്ബര്‍-അല്ലാഹുവാണ് ഏറ്റവും വലിയവന്‍-എന്ന് പറഞ്ഞാല്‍ പോലും അത് കള വാണ്. അല്ലാഹുവിന്‍റെ സ്മരണ ഉണര്‍ത്തുന്ന അദ്ദിക്റാണ് ഏറ്റവും വലുത് എന്ന് 29: 45 ല്‍ പറഞ്ഞത് അംഗീകരിക്കാത്ത അവരില്‍ നിന്ന് നമസ്കാരം, നോമ്പ്, ഹജ്ജ്, ഉംറ തു ടങ്ങി ഒരു കര്‍മ്മവും സ്വീകരിക്കപ്പെടുകയില്ല എന്ന് മാത്രമല്ല, 2: 168-169 ല്‍ വിവരിച്ച പ്ര കാരം പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന ഭ്രാന്തന്മാരായ അവര്‍ക്ക് പിഴയായി നരകക്കു ണ്ഠമാണ് ലഭിക്കുക എന്ന് 7: 179; 25: 34, 65-66 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞിട്ടുണ്ട്. 6: 23-24; 8: 22; 31: 34 വിശദീകരണം നോക്കുക.