مَنْ عَمِلَ صَالِحًا فَلِنَفْسِهِ ۖ وَمَنْ أَسَاءَ فَعَلَيْهَا ۗ وَمَا رَبُّكَ بِظَلَّامٍ لِلْعَبِيدِ
വല്ലവനും സല്കര്മ്മം പ്രവര്ത്തിക്കുകയാണെങ്കില് അപ്പോള് അത് അവനു വേണ്ടിത്തന്നെയാകുന്നു, വല്ലവനും തിന്മ പ്രവര്ത്തിക്കുകയാണെങ്കില് അപ്പോ ള് അത് അവളുടെമേല് തന്നെയാകുന്നു, നിന്റെ നാഥന് തന്റെ അടിമകളോട് അല്പം പോലും അനീതി കാണിക്കുന്നവനുമല്ല.
വല്ലവനും സല്കര്മ്മം പ്രവര്ത്തിക്കുകയാണെങ്കില് അത് 'അവള്ക്കുവേണ്ടിത്ത ന്നെയാണ്' എന്ന് പറയാതെ 'അവന് വേണ്ടിത്തന്നെയാണ്' എന്ന് പറഞ്ഞതിനാല് പുരു ഷനും സ്ത്രീയും ഒരേ രൂപത്തിലാണ്-അല്ലാഹുവിന്റെ രൂപത്തില്-സ്വര്ഗത്തില് പ്രവേശിപ്പിക്കപ്പെടുക. വല്ലവനും തിന്മ പ്രവര്ത്തിക്കുകയാണെങ്കില് അപ്പോള് അത് അവളുടെ മേല് തന്നെയാണ് എന്ന് പറഞ്ഞതിനാല് തിന്മ പ്രവര്ത്തിക്കുന്നതിന്റെ ദോഷം പുരുഷ നാകട്ടെ സ്ത്രീയാകട്ടെ ആ ആത്മാവ് തന്നെയാണ് വഹിക്കേണ്ടിവരിക. ആണായിരിക്ക ട്ടെ പെണ്ണായിരിക്കട്ടെ, പരലോകത്തെ അവരുടെ പാര്പ്പിടമായ സ്വര്ഗ്ഗം അല്ലെങ്കില് നരകം അവരവര് നാലാം ഘട്ടമായ ഇവിടെവെച്ച് സമ്പാദിക്കുന്നതാണ്. ഇക്കാര്യങ്ങളെല്ലാം മ നസ്സിലാക്കിത്തരുന്ന അദ്ദിക്ര് സ്വര്ഗത്തില് വെച്ച് മനുഷ്യരെ സൃഷ്ടിച്ചപ്പോള് തന്നെ പ ഠിപ്പിച്ചതുകൊണ്ടാണ് നിഷ്പക്ഷവാനായ നാഥന് തന്റെ അടിമകളോട് അല്പം പോലും അനീതി കാണിക്കുന്നവനല്ല എന്ന് പറഞ്ഞിട്ടുള്ളത്. 4: 1; 18: 49; 39: 7, 41; 40: 40 വിശദീക രണം നോക്കുക.