وَإِذَا أَنْعَمْنَا عَلَى الْإِنْسَانِ أَعْرَضَ وَنَأَىٰ بِجَانِبِهِ وَإِذَا مَسَّهُ الشَّرُّ فَذُو دُعَاءٍ عَرِيضٍ
നാം മനുഷ്യന്‍റെ മേല്‍ അനുഗ്രഹം ചെയ്യുമ്പോഴൊക്കെ അവന്‍ അത് അവഗ ണിക്കുകയും അവന്‍ ഒരു ഭാഗത്തേക്ക് തെന്നിമാറിപ്പോവുകയും ചെയ്യുന്നു; അവനെ ഒരു തിന്മ ബാധിക്കുമ്പോഴോ, അപ്പോള്‍ അവന്‍ നീണ്ട പ്രാര്‍ത്ഥനയി ല്‍ മുഴുകുന്നവനായിത്തീരുന്നു.
നന്ദികെട്ട മനുഷ്യരുടെ സ്വഭാവമാണ് ഈ സൂക്തത്തിലും വരച്ചുകാണിക്കുന്നത്. അല്ലാഹുവില്‍ നിന്നുള്ള അനുഗ്രഹം ലഭിക്കുമ്പോള്‍ അവന്‍ അതിന് നന്ദി പ്രകടിപ്പിക്കാ തെ അത് എനിക്ക് അവകാശപ്പെട്ടതാണ് എന്ന ഭാവത്തില്‍ ചരിക്കുന്നതാണ്. എന്നാല്‍ അവന്‍റെ തന്നെ പ്രവൃത്തിദൂഷ്യം കാരണം അവനെ ഒരു ദുരിതം ബാധിച്ചാല്‍ അവന്‍ നീ ണ്ട പ്രാര്‍ത്ഥനകളില്‍ മുഴുകുന്നവനായി മാറുന്നു. എന്നാല്‍ അദ്ദിക്ര്‍ കൊണ്ട് ജിന്നുകൂട്ടുകാ രനെ വിശ്വാസിയാക്കാത്ത കാഫിറുകളുടെ പ്രാര്‍ത്ഥന വഴികേടല്ലാതെ വര്‍ദ്ധിപ്പിക്കുക യില്ല എന്ന് മനസ്സിലാക്കി, അവര്‍ പ്രാര്‍ത്ഥന സ്വീകരിക്കാനുള്ള വ്യവസ്ഥകള്‍ പൂര്‍ത്തീക രിക്കുകയില്ല. 4: 78-79; 10: 12; 30: 35-36 വിശദീകരണം നോക്കുക.