( ഫുസ്വിലത്ത് ) 41 : 50

وَلَئِنْ أَذَقْنَاهُ رَحْمَةً مِنَّا مِنْ بَعْدِ ضَرَّاءَ مَسَّتْهُ لَيَقُولَنَّ هَٰذَا لِي وَمَا أَظُنُّ السَّاعَةَ قَائِمَةً وَلَئِنْ رُجِعْتُ إِلَىٰ رَبِّي إِنَّ لِي عِنْدَهُ لَلْحُسْنَىٰ ۚ فَلَنُنَبِّئَنَّ الَّذِينَ كَفَرُوا بِمَا عَمِلُوا وَلَنُذِيقَنَّهُمْ مِنْ عَذَابٍ غَلِيظٍ

അവനെ ബാധിച്ച ഒരു ദുരിതത്തിനുശേഷം നാം അവനെ നമ്മില്‍ നിന്നുള്ള ഒരു കാരുണ്യം രുചിപ്പിക്കുകയാണെങ്കില്‍ നിശ്ചയം അവന്‍ പറയുകതന്നെ ചെയ്യും: ഇത് എനിക്ക് അവകാശപ്പെട്ടതുതന്നെയാണ്, അന്ത്യമണിക്കൂര്‍ നിലവില്‍ വരുമെന്ന് ഞാന്‍ കരുതുന്നുമില്ല, ഇനി ഞാന്‍ എന്‍റെ നാഥനിലേക്ക് തിരിച്ചയക്കപ്പെടുകയാണെങ്കില്‍ തന്നെ നിശ്ചയം എനിക്ക് അവന്‍റെയടുക്കല്‍ നല്ലതുതന്നെയാണ് ഉണ്ടാവുക, അപ്പോള്‍ കാഫിറുകളായവരോട് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച് നാം വിവരം നല്‍കുകതന്നെ ചെയ്യും, അവരെ നാം വലയം ചെയ്ത ശിക്ഷകളില്‍ നിന്ന് രുചിപ്പിക്കുകയും ചെയ്യുന്നതാണ്. 

 27: 19 ല്‍ പറഞ്ഞ പ്രകാരം സുലൈമാന്‍ നബിയുടെയോ; 38: 24 ല്‍ പറഞ്ഞ പ്രകാരം പ്രവാചകന്‍ ദാവൂദിന്‍റെയോ; 26: 87-88 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം പ്രവാചകന്‍ ഇബ്റാഹീമിന്‍റെയോ; 39: 14 ല്‍ പറഞ്ഞ പ്രകാരം പ്രവാചകന്‍ മുഹമ്മദിന്‍റെയോ; 41: 34-35 സൂക്തങ്ങളില്‍ പറഞ്ഞ പ്രകാരം വിചാരണ കൂടാതെ സ്വര്‍ഗത്തിലേക്ക് മുന്‍കടക്കുന്നവരുടെയോ സ്വഭാവങ്ങളൊന്നുമില്ലാതെയും അല്ലാഹുവിനെ നിഷ്പക്ഷവാനായി അംഗീ കരിക്കാതെയും ജീവിക്കുന്ന, 4: 140-145 സൂക്തങ്ങളില്‍ വിവരിച്ച വിചാരണയില്ലാതെ നരകത്തില്‍ പോകുന്ന കപടവിശ്വാസികളുടെ സ്വഭാവവും അവര്‍ക്ക് വിധിദിവസം ലഭിക്കാന്‍ പോകുന്ന ശിക്ഷയുമാണ് സൂക്തത്തില്‍ വിവരിക്കുന്നത്. ഫുജ്ജാറുകള്‍ അന്ത്യമണിക്കൂറിനെയും പരലോകത്തെയും വായകൊണ്ട് നിഷേധിക്കുന്നില്ലെങ്കിലും അവരുടെ ജീവിതശൈലി അന്ത്യദിനത്തെയും പരലോകത്തെയും നിഷേധിക്കുന്ന തരത്തിലുള്ളതാണ്. കാഫിറുകളായവരോട് അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെക്കുറിച്ച് നാഥന്‍ വിവരം പറഞ്ഞുകൊടുക്കുകതന്നെ ചെയ്യും എന്നാണ് സൂക്തത്തില്‍ പറഞ്ഞിട്ടുള്ളതെങ്കിലും 17: 13-14; 18: 49; 23: 62-63; 36: 12; 45: 28-29; 58: 6; 78: 29-30 എന്നീ സൂക്തങ്ങളില്‍ വിവരിച്ച പ്രകാരം ഓരോരുത്തരുടേയും പിരടിയില്‍ ബന്ധിച്ചിട്ടുള്ള കര്‍മ്മരേഖ വിധിദിവസം ഊരിയെടുത്ത് ഓരോരുത്തര്‍ക്കും നല്‍കിക്കൊണ്ട് അവരവരെക്കൊണ്ടുതന്നെ വായിപ്പിച്ചാണ് വിചാരണ നടത്തുക. 18: 36; 40: 34-35; 43: 32-35 വിശദീകരണം നോക്കുക.