( ഫുസ്വിലത്ത് ) 41 : 52

قُلْ أَرَأَيْتُمْ إِنْ كَانَ مِنْ عِنْدِ اللَّهِ ثُمَّ كَفَرْتُمْ بِهِ مَنْ أَضَلُّ مِمَّنْ هُوَ فِي شِقَاقٍ بَعِيدٍ

നീ ചോദിക്കുക: നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ, ഈ വായന അല്ലാഹുവിന്‍റെ പക്ക ല്‍ നിന്നുള്ളതാവുകയും പിന്നെ നിങ്ങള്‍ അതിനെ നിഷേധിക്കുകയുമാണെ ങ്കില്‍, അതിവിദൂരമായ ഭിന്നിപ്പില്‍ അകപ്പെട്ടവനേക്കാള്‍ വഴിപിഴച്ചവന്‍ ആരാ ണുള്ളത്?

ഭാരം വഹിക്കുന്ന കഴുതകളെപ്പോലെ ആശയം അറിയാതെ ഗ്രന്ഥം വഹിക്കുന്ന ഗ്രന്ഥത്തിന്‍റെ വിധിവിലക്കുകള്‍ക്ക് വിരുദ്ധമായി ജീവിതം നയിക്കുന്ന 1: 7 ല്‍ പറഞ്ഞ അ ല്ലാഹുവിനാല്‍ കോപിക്കപ്പെട്ട കപടവിശ്വാസികളോടും അവരെ അന്ധമായി പിന്‍പറ്റു ന്ന വഴിപിഴച്ചുപോയ അനുയായികളോടുമാണ് ഈ ചോദ്യം. അവര്‍ 6236 സൂക്തങ്ങള്‍ സമര്‍പ്പിക്കുന്ന ഇസ്ലാമിനെ ജീവിതവ്യവസ്ഥയായി സ്വീകരിക്കുന്നവരല്ല. മൊത്തം ഗ്ര ന്ഥമാകുന്ന വൃക്ഷത്തെ മുറുകെപ്പിടിക്കാതെ കൊമ്പും പിടിച്ച് യഥാര്‍ത്ഥ ഇസ്ലാമില്‍ നിന്ന് പോയി സംഘടനകളായി പിരിഞ്ഞ് മുശ്രിക്കുകളായിത്തീര്‍ന്ന അവര്‍ തന്നെയാണ് ഏറ്റവും വഴിപിഴച്ചവര്‍. ബുദ്ധിശക്തി ഉപയോഗപ്പെടുത്താത്ത യഥാര്‍ത്ഥ ഭ്രാന്തന്മാരായ അവരെ ജീവജാലങ്ങളില്‍ വെച്ച് ഏറ്റവും തിന്മയേറിയവര്‍ എന്നാണ് 8: 22 ല്‍ വിശേഷിപ്പിച്ചിട്ടുള്ളതെങ്കില്‍ കരയിലെ ഏറ്റവും ദുഷിച്ച ജീവികള്‍ എന്നാണ് 98: 6 ല്‍ വിശേഷിപ്പി ച്ചിട്ടുള്ളത്. 2: 176; 10: 15-17; 17: 72; 25: 33-34 വിശദീകരണം നോക്കുക.