( ഫുസ്വിലത്ത് ) 41 : 7

الَّذِينَ لَا يُؤْتُونَ الزَّكَاةَ وَهُمْ بِالْآخِرَةِ هُمْ كَافِرُونَ

-സക്കാത്ത് നല്‍കാത്തവര്‍ ആരോ അവര്‍, അവര്‍ പരലോകം കൊണ്ട് നിഷേ ധിച്ചവര്‍ തന്നെയുമാകുന്നു.

ഇവിടെ സൂചിപ്പിച്ച അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നവരില്‍ അന്ന് പണ്ഡിതന്മാരെന്ന് അഭിമാനിച്ചിരുന്ന മക്കാമുശ്രിക്കുകളാണ് ഉള്‍പ്പെട്ടിരുന്നതെങ്കില്‍, ഇന്ന് 1: 7; 9: 67-68; 33: 72-73; 48: 6; 98: 6 തുടങ്ങിയ സൂക്തങ്ങളിലെല്ലാം പറഞ്ഞ കപടവിശ്വാസികളും അവരുടെ അനുയായികളുമാണ് ഉള്‍പ്പെടുക. ആത്മാവിനെ പരിഗണിക്കാതെ അവര്‍ ദേഹേച്ഛക്കും ഐഹിക ജീവിതത്തിനും പ്രാധാന്യം നല്‍കുന്നതിനാല്‍ പരലോകത്തെ തള്ളിപ്പറയു ന്നവരായിരിക്കുകയാണ്. തെമ്മാടികളായ അവരില്‍ നിന്ന് ദാനധര്‍മ്മങ്ങള്‍, നമസ്കാരം, ഹജ്ജ്, നോമ്പ്, ഉംറ തുടങ്ങി യാതൊരു കര്‍മ്മവും സ്വീകരിക്കുകയില്ല എന്ന് 9: 53-55 ല്‍ പറഞ്ഞിട്ടുണ്ട്. 9: 5, 28, 123; 33: 1, 48; 40: 47-50 വിശദീകരണം നോക്കുക.