قُلْ إِنَّمَا أَنَا بَشَرٌ مِثْلُكُمْ يُوحَىٰ إِلَيَّ أَنَّمَا إِلَٰهُكُمْ إِلَٰهٌ وَاحِدٌ فَاسْتَقِيمُوا إِلَيْهِ وَاسْتَغْفِرُوهُ ۗ وَوَيْلٌ لِلْمُشْرِكِينَ
നീ പറയുക: നിശ്ചയം കാര്യം, ഞാന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു, നിശ്ചയം നിങ്ങളുടെ ഇലാഹ് ഏകനാണെന്ന കാര്യം എനിക്ക് ദിവ്യസന്ദേശം ലഭിച്ചിട്ടുണ്ട്, അപ്പോള്‍ നിങ്ങള്‍ അവനുവേണ്ടി നിലകൊള്ളു ന്നവരാവുക, അവനോട് നിങ്ങള്‍ പൊറുക്കലിനെത്തേടുകയും ചെയ്യുക, അ വനില്‍ പങ്കുചേര്‍ക്കുന്നവര്‍ക്ക് നരകത്തിലെ 'വൈല്‍' എന്ന ചെരിവാണുള്ളത്.
അല്ലാഹുവിനെ ഏകഇലാഹായി പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് 6236 സൂ ക്തങ്ങളും അവതരിപ്പിച്ചിട്ടുള്ളത് എന്നിരിക്കെ അദ്ദിക്റിനെ മൂടിവെക്കുകയും തള്ളിപ്പറയുകയും ചെയ്തുകൊണ്ട് കാഫിറുകളും മുശ്രിക്കുകളുമായിത്തീര്‍ന്ന ഫുജ്ജാറുകള്‍ക്ക് നമസ്കരിച്ചതിനും നോമ്പനുഷ്ഠിച്ചതിനും പിഴയായി നരകത്തിലെ 'വൈല്‍' എന്ന ചെ രുവാണ് 107: 4-5 സൂക്തങ്ങളില്‍ വാഗ്ദത്തം ചെയ്തിട്ടുള്ളത്. 4: 140-142; 9: 53-55; 18: 110 വിശദീകരണം നോക്കുക.