( ഫുസ്വിലത്ത് ) 41 : 8

إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ لَهُمْ أَجْرٌ غَيْرُ مَمْنُونٍ

നിശ്ചയം വിശ്വാസികളായവരും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കു ന്നവരും ആരാണോ, അവര്‍ക്ക് തടയപ്പെടാത്ത പ്രതിഫലമുണ്ട്. 

ഏറ്റവും വലിയ സല്‍കര്‍മ്മം ആത്മാവിന്‍റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമാ യ അദ്ദിക്ര്‍ ലോകരിലേക്ക് എത്തിക്കലാണ്. 'തടയപ്പെടാത്ത പ്രതിഫലമുണ്ട്' എന്നാണ് സൂക്തത്തില്‍ അര്‍ത്ഥം കൊടുത്തതെങ്കിലും ധാരമുറിയാത്ത അളവറ്റ പ്രതിഫലമുണ്ട് എ ന്നാണ് ആശയം. 9: 71-72; 25: 68-70; 84: 25; 95: 6 വിശദീകരണം നോക്കുക.