( അശ്ശൂറ ) 42 : 11

فَاطِرُ السَّمَاوَاتِ وَالْأَرْضِ ۚ جَعَلَ لَكُمْ مِنْ أَنْفُسِكُمْ أَزْوَاجًا وَمِنَ الْأَنْعَامِ أَزْوَاجًا ۖ يَذْرَؤُكُمْ فِيهِ ۚ لَيْسَ كَمِثْلِهِ شَيْءٌ ۖ وَهُوَ السَّمِيعُ الْبَصِيرُ

ആകാശങ്ങളെയും ഭൂമിയെയും വിരിപ്പിച്ചവന്‍, നിങ്ങള്‍ക്ക് നിങ്ങളില്‍ നിന്നുത ന്നെ ഇണകളെ ഉണ്ടാക്കിത്തന്നവന്‍, കന്നുകാലികളിലും ഇണകളെ ഉണ്ടാക്കി ത്തന്നവന്‍, അതിലൂടെ അവന്‍ നിങ്ങളെ വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്നു, അവനെ പ്പോലെ ഒരു വസ്തുവുമില്ല, അവന്‍ എല്ലാം കേള്‍ക്കുന്ന സദാ വീക്ഷിച്ചുകൊ ണ്ടിരിക്കുന്നവനുമാകുന്നു.

ആകാശഭൂമികളെ ഇല്ലായ്മയില്‍ നിന്ന് വിരിപ്പിച്ചുണ്ടാക്കിയ ഇണ-തുണയില്ലാത്ത അല്ലാഹു മനുഷ്യരിലും കന്നുകാലികളിലും ഇണകളെ ഉണ്ടാക്കിയിട്ടുള്ളത് അവയുടെ വംശവര്‍ദ്ധനവിന് വേണ്ടിയാണ്. സൂക്തത്തില്‍ അവനെപ്പോലെ ഒരു വസ്തുവുമില്ല എ ന്നാണ് പറഞ്ഞതെങ്കില്‍ 112: 4 ല്‍, അവന് തുല്ല്യനായി ഒരാളുമില്ല എന്നാണ് പറഞ്ഞിട്ടുള്ള ത്. അതായത് അല്ലാഹുവിനെപ്പോലെ ജീവനുള്ളതോ ജീവനില്ലാത്തതോ ആയ ഒന്നും തന്നെയില്ല. 4: 174-175 ല്‍ വിവരിച്ച പ്രകാരം വിശ്വാസി പ്രകാശമായ അദ്ദിക്റില്‍ നിന്ന് അല്ലാഹുവിനെ കണ്ടുകൊണ്ട് ഇവിടെ ചരിക്കുന്നവനാണ്. അവന്‍ മരണസമയത്ത് ആത്മാവുകൊണ്ട് നാഥനെ പ്രസന്നതയോടെ നോക്കുന്നതാണെന്ന് 75: 22-23 ല്‍ പറ ഞ്ഞിട്ടുണ്ട്. നാഥനെ പരിചയപ്പെടുത്താനുള്ള അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിച്ചുകൊ ണ്ട് പ്രപഞ്ചത്തിന്‍റെ ആയുസ്സ് നീട്ടാന്‍ പ്രയത്നിക്കുകവഴി അവന്‍ നാഥനെ സഹായി ക്കുന്നതും, അപ്പോള്‍ നാഥന്‍ അവനെ തിരിച്ചും സഹായിക്കുന്നതുമാണ്. 16: 71-72; 28: 88; 39: 46-47 വിശദീകരണം നോക്കുക.