وَمَا اخْتَلَفْتُمْ فِيهِ مِنْ شَيْءٍ فَحُكْمُهُ إِلَى اللَّهِ ۚ ذَٰلِكُمُ اللَّهُ رَبِّي عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
നിങ്ങള് ഏതൊരു കാര്യത്തിലാണോ ഭിന്നിച്ചിട്ടുള്ളത്, അപ്പോള് അതിന്റെ വിധി തീര്പ്പ് അല്ലാഹുവിലേക്കാകുന്നു, അതാണ് നിങ്ങളുടെ അല്ലാഹു-എന്റെ നാഥന്, അവനിലാണ് ഞാന് ഭരമേല്പിച്ചിട്ടുള്ളത്, അവനിലേക്കാണ് ഞാന് തിരിയുന്നതും.
മനുഷ്യര് ഭിന്നിച്ചിട്ടുള്ള കാര്യങ്ങളില് ഇവിടെവെച്ചുതന്നെ വിധികല്പിക്കാനാണ് ത്രാസ്സായ അദ്ദിക്ര് അവതരിപ്പിച്ചിട്ടുള്ളതെന്ന് 16: 64 ല് പറഞ്ഞിട്ടുണ്ട്. എന്നാല് അല്ലാഹു വിനെ നിഷ്പക്ഷവാനായ ഉടമയായി അംഗീകരിച്ച വിശ്വാസികള് മാത്രമേ അദ്ദിക്റിനെ ത്രാസ്സായി ഇവിടെ ഉപയോഗപ്പെടുത്തി വിധികല്പിക്കുകയുള്ളൂ. അല്ലാത്തവര് അല്ലാഹു വിനെ അംഗീകരിക്കുന്നുവെങ്കിലും വിധികര്ത്താക്കളായി അവരവരുടെ പണ്ഡിത പുരോ ഹിതന്മാരെയാണ് സ്വീകരിക്കുക. അതുകൊണ്ടാണ് സൂക്തത്തില് 'നിങ്ങളുടെ നാഥന്' എന്ന് പറയാതെ 'നിങ്ങളുടെ അല്ലാഹു-എന്റെ നാഥന്' എന്ന് പറഞ്ഞിട്ടുള്ളത്. ഗ്രന്ഥത്തി ന്റെ ഏറ്റവും നല്ല വിശദീകരണമായ അദ്ദിക്ര് രൂപപ്പെട്ടിരിക്കെ ഇന്ന് അതിനെ സത്യപ്പെടുത്തി ജീവിക്കുന്ന വിശ്വാസിയുടെ ജീവിതരീതിയും പ്രാര്ത്ഥനാരീതിയും 7: 205-206 ല് വിവരിച്ചിട്ടുണ്ട്. 9: 31; 22: 78; 39: 53-55 വിശദീകരണം നോക്കുക.