( അശ്ശൂറ ) 42 : 16

وَالَّذِينَ يُحَاجُّونَ فِي اللَّهِ مِنْ بَعْدِ مَا اسْتُجِيبَ لَهُ حُجَّتُهُمْ دَاحِضَةٌ عِنْدَ رَبِّهِمْ وَعَلَيْهِمْ غَضَبٌ وَلَهُمْ عَذَابٌ شَدِيدٌ

ആരാണോ അല്ലാഹുവിന്‍റെ കാര്യത്തില്‍ അവന് ഉത്തരം നല്‍കിയതിന് ശേഷം തര്‍ക്കിച്ചുകൊണ്ടിരിക്കുന്നത്, അവരുടെ തര്‍ക്കം തങ്ങളുടെ നാഥന്‍റെ അടുക്ക ല്‍ വിലപ്പോകുന്നതല്ല, അവരുടെ മേലിലാണ് അവന്‍റെ കോപമുള്ളത്, അവര്‍ ക്കാണ് കഠിനമായ ശിക്ഷയുമുള്ളത്. 

'അല്ലാഹുവിന്‍റെ വിളിക്ക് ഉത്തരം നല്‍കിയതിന് ശേഷം' എന്ന് പറഞ്ഞവരില്‍ ഉള്‍ പ്പെടുക ആദ്യം വിശ്വസിക്കുകയും പിന്നെ കാഫിറുകളായിത്തീരുകയും ചെയ്ത, ഗ്രന്ഥം അറിഞ്ഞ് മൂടിവെക്കുന്ന തെമ്മാടികളായ കപടവിശ്വാസികളാണ്. 4: 137-139; 9: 67- 68; 63: 3-4 വിശദീകരണം നോക്കുക.