فَلِذَٰلِكَ فَادْعُ ۖ وَاسْتَقِمْ كَمَا أُمِرْتَ ۖ وَلَا تَتَّبِعْ أَهْوَاءَهُمْ ۖ وَقُلْ آمَنْتُ بِمَا أَنْزَلَ اللَّهُ مِنْ كِتَابٍ ۖ وَأُمِرْتُ لِأَعْدِلَ بَيْنَكُمُ ۖ اللَّهُ رَبُّنَا وَرَبُّكُمْ ۖ لَنَا أَعْمَالُنَا وَلَكُمْ أَعْمَالُكُمْ ۖ لَا حُجَّةَ بَيْنَنَا وَبَيْنَكُمُ ۖ اللَّهُ يَجْمَعُ بَيْنَنَا ۖ وَإِلَيْهِ الْمَصِيرُ
അപ്പോള് നീ അതുകൊണ്ട് അതിലേക്ക് വിളിച്ചുകൊള്ളുക, നീ കല്പിക്കപ്പെട്ട തുപോലെ ഉറച്ചുനില്ക്കുകയും ചെയ്യുക, നീ അവരുടെ ഇഷ്ടാനിഷ്ടങ്ങള് പിന്പറ്റുകയുമരുത്, നീ പറയുകയും ചെയ്യുക: ഗ്രന്ഥത്തില് നിന്ന് അല്ലാഹു അവതരിപ്പിച്ചതുകൊണ്ട് ഞാന് വിശ്വസിച്ചിരിക്കുന്നു, നിങ്ങള്ക്കിടയില് നീതി പുലര്ത്തുന്നതിന് ഞാന് കല്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു, അല്ലാഹു ഞങ്ങളുടെയും നിങ്ങളുടെയും ഉടമയാകുന്നു, ഞങ്ങള്ക്ക് ഞങ്ങളുടെ പ്രവൃ ത്തികളും നിങ്ങള്ക്ക് നിങ്ങളുടെ പ്രവൃത്തികളും, ഞങ്ങളുടെയും നിങ്ങളുടെ യും ഇടയില് വാദപ്രതിവാദമൊന്നുമില്ല, അല്ലാഹു നമ്മെയെല്ലാം ഒരുമിച്ചുകൂ ട്ടുന്നതാണ്, അവനിലേക്ക് തന്നെയാണ് മടക്കവും.
ഗ്രന്ഥത്തിന്റെ വിധിവിലക്കുകള് അനുസരിച്ച് നിലകൊള്ളുന്ന വിശ്വാസി അദ്ദിക്ര് കൊണ്ടാണ് അല്ലാഹുവിലേക്ക് മനുഷ്യരെ വിളിക്കുക. അദ്ദിക്റിന് വിരുദ്ധമായി കര്മ്മശാ സ്ത്രഗ്രന്ഥങ്ങളും ദേഹേച്ഛകളും പിന്പറ്റി ജീവിക്കുന്ന ആയിരത്തില് തൊള്ളായിരത്തി തൊണ്ണൂറ്റിഒമ്പതായ ഫുജ്ജാറുകളുടെ മാര്ഗം വിശ്വാസി ഒരിക്കലും സ്വീകരിക്കുകയില്ല.
സൂക്തം അവതരിപ്പിക്കുമ്പോള് മക്കയില് വിശ്വാസികളുടെ ഒരു ചെറിയ വിഭാഗം ആളുകള് പ്രവാചകന്റെ വിളിക്ക് ഉത്തരം നല്കിയിരുന്നതിനാലാണ് 'ഞങ്ങള്ക്ക് ഞങ്ങളു ടെ പ്രവൃത്തികളും നിങ്ങള്ക്ക് നിങ്ങളുടെ പ്രവൃത്തികളും, ഞങ്ങള്ക്കും നിങ്ങള്ക്കും ഇ ടയില് വാദപ്രതിവാദമൊന്നുമില്ല' എന്ന് പറയാന് പ്രവാചകനോട് കല്പിച്ചിട്ടുള്ളത്. വി ശ്വാസികളുടെ വിഭാഗം രൂപപ്പെടാതിരുന്ന ആദ്യകാലത്ത് കാഫിറുകളെ വിളിച്ച് 'നിങ്ങള് ക്ക് നിങ്ങളുടെ ജീവിതരീതി, എനിക്ക് യഥാര്ത്ഥ ജീവിതരീതിയും' എന്ന് പറയാനാണ് 109: 6 ല് കല്പിച്ചിട്ടുള്ളത്. എന്നാല് വിശ്വാസികളുടെ സംഘമില്ലാത്ത ഇന്ന് ആത്മാവിന്റെ ഭക്ഷണവും വസ്ത്രവും ദൃഷ്ടിയുമായ അദ്ദിക്ര് മൊത്തം ലോകര്ക്കുള്ളതാണെന്ന അ റിവുണ്ടായിട്ടും അത് ലോകര്ക്ക് നല്കാതെ മൂടിവെക്കുകയും അതിന്റെ വിധിവിലക്കു കള്ക്ക് വിരുദ്ധമായ ജീവിതം നയിക്കുകയും ചെയ്യുന്ന 1: 7 ല് പറഞ്ഞ കോപിക്കപ്പെട്ടവ രും വഴിപിഴച്ചവരുമായ കപടവിശ്വാസികളോടും കുഫ്ഫാറുകളോടും അദ്ദിക്ര് കൊണ്ട് അധികരിച്ച ജിഹാദ് നടത്താനാണ് ഒറ്റപ്പെട്ട വിശ്വാസിയോട് 9: 73; 25: 52; 66: 9 എന്നീ സൂ ക്തങ്ങളിലൂടെ കല്പിച്ചിട്ടുള്ളത്. 16: 125; 28: 55-56; 41: 30-33 വിശദീകരണം നോക്കുക.