( അശ്ശൂറ ) 42 : 23

ذَٰلِكَ الَّذِي يُبَشِّرُ اللَّهُ عِبَادَهُ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ ۗ قُلْ لَا أَسْأَلُكُمْ عَلَيْهِ أَجْرًا إِلَّا الْمَوَدَّةَ فِي الْقُرْبَىٰ ۗ وَمَنْ يَقْتَرِفْ حَسَنَةً نَزِدْ لَهُ فِيهَا حُسْنًا ۚ إِنَّ اللَّهَ غَفُورٌ شَكُورٌ

അതുതന്നെയാകുന്നു വിശ്വാസികളാവുകയും ആ വിശ്വാസം മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ മുഴുകുകയും ചെയ്യുന്നവരായ തന്‍റെ അടിമകളോട് അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നത്, നീ പറയുക: ഞാന്‍ നിങ്ങളോട് അതിന്‍റെ പേരില്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല- അടുത്ത ബന്ധത്തിന്‍റെ പേരിലുള്ള സ്നേഹമല്ലാതെ, വല്ലവനും ഒരു നന്മ നേ ടുകയാണെങ്കില്‍ നാം അവന് അതില്‍ നന്മ വര്‍ദ്ധിപ്പിച്ചുകൊടുക്കുന്നതാണ്, നിശ്ചയം അല്ലാഹു ഏറെപ്പൊറുക്കുന്ന-നന്ദിപ്രകടനം വിലമതിക്കുന്നവന്‍ ത ന്നെയാണ്. 

അദ്ദിക്ര്‍ കൊണ്ട് ആദ്യമാദ്യം മുന്നറിയിപ്പ് നല്‍കേണ്ടത് കുടുംബത്തില്‍ നിന്ന് അ ടുത്തവരെയാണെന്ന് 26: 214-215 ല്‍ പറഞ്ഞിട്ടുണ്ട്. അത് ഉള്‍ക്കൊണ്ട് അന്ന് പ്രവാചക നും ഇന്ന് വിശ്വാസിയും പ്രവര്‍ത്തിക്കുമ്പോള്‍ അടുത്ത ബന്ധക്കാരില്‍ നിന്നുതന്നെയാ ണ് ഏറ്റവും വലിയ എതിര്‍പ്പ് നേരിടേണ്ടിവരിക. അപ്പോള്‍ അവരോട്: ഞാന്‍ നിങ്ങളോട് അല്ലാഹുവിന്‍റെ സന്ദേശം എത്തിച്ചുതരുന്നതിന് പ്രതിഫലമൊന്നും ചോദിക്കുന്നില്ല-പ്രകാശമായ ഗ്രന്ഥത്തിന്‍റെ വെളിച്ചത്തിലുള്ള സ്നേഹബന്ധമല്ലാതെ എന്ന് പറയാനാണ് ക ല്‍പിക്കുന്നത്. ഇന്ന് ലോകത്തെവിടെയും വിശ്വാസികളുടെ സംഘമില്ലാത്തതിനാല്‍ ഒ റ്റപ്പെട്ട വിശ്വാസി സ്വീകരിക്കേണ്ട പ്രാര്‍ത്ഥനാ രീതിയും ജീവിത രീതിയും 7: 205-206 ല്‍ വിവരിച്ചിട്ടുണ്ട്. 9: 10; 25: 57; 43: 67 വിശദീകരണം നോക്കുക.