( അശ്ശൂറ ) 42 : 29

وَمِنْ آيَاتِهِ خَلْقُ السَّمَاوَاتِ وَالْأَرْضِ وَمَا بَثَّ فِيهِمَا مِنْ دَابَّةٍ ۚ وَهُوَ عَلَىٰ جَمْعِهِمْ إِذَا يَشَاءُ قَدِيرٌ

ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പും ജീവജാലങ്ങളില്‍ നിന്നുള്ളവ യെ അവ രണ്ടിലും പരത്തിയിട്ടിട്ടുള്ളതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാ ണ്, അവന്‍ ഉദ്ദേശിക്കുമ്പോള്‍ അവയെ മുഴുവനും ഒരുമിച്ചുകൂട്ടാന്‍ കഴിവുള്ള വനുമാണ് അവന്‍.

'ജീവജാലങ്ങളില്‍ നിന്നുള്ളവയെ അവ രണ്ടിലും പരത്തിയിട്ടിട്ടുണ്ട്' എന്ന് പറഞ്ഞ തിനാല്‍ ഭൂമിക്ക് വെളിയിലും മറ്റു ഗ്രഹങ്ങളിലും ജീവജാലങ്ങളുണ്ടെന്ന് വ്യക്തമാണ്. എ ന്നാല്‍ അല്ലാഹുവിന്‍റെ പ്രതിനിധികളായ മനുഷ്യരെ നിയോഗിച്ചിട്ടുള്ളത് ഭൂമിയിലാണ്. പ്രപഞ്ചം അതിന്‍റെ സന്തുലനത്തില്‍ നിലനിര്‍ത്താനുള്ള ത്രാസ്സും അമാനത്തുമായ അ ദ്ദിക്ര്‍ പഠിപ്പിച്ചിട്ടുള്ളത് അവരെയാണ്. ഭൂമിയിലുള്ള മനുഷ്യരെല്ലാം അദ്ദിക്ര്‍ ഉപയോ ഗപ്പെടുത്താതെ അക്രമികളും തെമ്മാടികളുമായി മാറുമ്പോഴാണ് ആകാശഭൂമികളിലുള്ളവരെയെല്ലാം ഒരുമിച്ചുകൂട്ടുന്ന വിധിദിവസം നടപ്പില്‍ വരിക. ആകാശഭൂമികളിലുള്ളവ രും സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും പര്‍വതങ്ങളും വൃക്ഷങ്ങളും ജീവജാലങ്ങളും മനുഷ്യരില്‍ നിന്നുള്ള അധികപേരും ശിക്ഷ ബാധകമായ അധികപേരും അല്ലാഹുവിന് സാഷ്ടാംഗപ്രണാമം ചെയ്യുന്നുണ്ടെന്ന് 22: 18 ല്‍ പറഞ്ഞിട്ടുണ്ട്. ശിക്ഷ ബാധകമായവ ര്‍ എന്ന് പറഞ്ഞത് ആത്മാവ് പങ്കെടുക്കാതെ ശരീരം കൊണ്ട് നമസ്കരിക്കുന്ന 4: 150-151 ല്‍ പറഞ്ഞ യഥാര്‍ത്ഥ കാഫിറുകളായ ഫുജ്ജാറുകളെക്കുറിച്ചാണ്. 30: 22; 31: 10-11; 45: 13 വിശദീകരണം നോക്കുക.