( അശ്ശൂറ ) 42 : 33

إِنْ يَشَأْ يُسْكِنِ الرِّيحَ فَيَظْلَلْنَ رَوَاكِدَ عَلَىٰ ظَهْرِهِ ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِكُلِّ صَبَّارٍ شَكُورٍ

അവന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ കാറ്റിനെ അവന്‍ നിറുത്തിക്കളയുന്നതും അപ്പോള്‍ അവ (കപ്പലുകള്‍)അതിന്‍റെ ഉപരിഭാഗത്ത് നിശ്ചലമായി നില്‍ക്കു ന്നതുമാണ്, നിശ്ചയം അതില്‍ ക്ഷമാലുക്കളായ നന്ദി പ്രകടിപ്പിക്കുന്ന എല്ലാ ഓരോരുത്തര്‍ക്കും പാഠങ്ങള്‍ തന്നെയുണ്ട്.

പഴയകാലത്തെപ്പോലെ കാറ്റിനെ ആസ്പദമാക്കിയല്ല ഇക്കാലത്ത് കപ്പലുകള്‍ ഓട്ടു ന്നത് എങ്കിലും വായുസഞ്ചാരം നിശ്ചലമാവുകയാണെങ്കില്‍ മെഷിനറികള്‍ പ്രവര്‍ത്തിക്കാ തിരിക്കുകയും കപ്പല്‍ എന്നല്ല, എല്ലാം നിശ്ചലമാവുകയും ചെയ്യുന്നതാണ്. അപ്പോള്‍ ക പ്പല്‍ സഞ്ചരിക്കുന്നതിന് സൗകര്യപ്പെടും വിധം വായുവിന്‍റെയും വെള്ളത്തിന്‍റെയും ഘടന സംവിധാനിച്ച അല്ലാഹുവിനെ ആത്മാവിന്‍റെ ദൃഷ്ടിയായ അദ്ദിക്ര്‍ ഉപയോഗപ്പെടുത്തി കണ്ടെത്തുക എന്ന ജീവിതലക്ഷ്യം സാക്ഷാല്‍ക്കരിക്കുന്നവരാണ് വിശ്വാസികള്‍. എന്നാ ല്‍ പിശാചിനെ സേവിച്ചുകൊണ്ടിരിക്കുന്ന 7: 40-41 ല്‍ പറഞ്ഞ ഭ്രാന്തന്മാരും അക്രമിക ളുമായ ഫുജ്ജാറുകള്‍ അദ്ദിക്റിനെ തള്ളിപ്പറയുകവഴി ജീവിതലക്ഷ്യം മറന്നവരും നരക ക്കുണ്ഠത്തിലേക്കുള്ളവരുമാണ്. 31: 31-32; 48: 6; 98: 6 വിശദീകരണം നോക്കുക.