( അശ്ശൂറ ) 42 : 35
وَيَعْلَمَ الَّذِينَ يُجَادِلُونَ فِي آيَاتِنَا مَا لَهُمْ مِنْ مَحِيصٍ
നമ്മുടെ സൂക്തങ്ങളോട് തര്‍ക്കിച്ചുകൊണ്ടിരിക്കുന്നവര്‍ ആരോ അവര്‍ക്ക് ര ക്ഷകരില്‍ നിന്ന് ആരും ഇല്ലെന്ന് അവര്‍ അറിയുന്നതുമാണ്.
പ്രപഞ്ചനാഥനെ പരിചയപ്പെടുത്തുന്നതിനുവേണ്ടി അവതരിപ്പിച്ചിട്ടുള്ള ഗ്രന്ഥ ത്തിലെ സൂക്തങ്ങളെത്തൊട്ട് തര്‍ക്കിച്ചുകൊണ്ടിരിക്കുന്ന 29: 47, 49 സൂക്തങ്ങളില്‍ പ റഞ്ഞ കാഫിറുകളും അക്രമികളുമായവര്‍ അവര്‍ സമ്പാദിച്ച തിന്മയുടെ പേരില്‍ കടലി ല്‍ മുക്കിക്കൊല്ലപ്പെടുകയാണെങ്കില്‍ അല്ലാഹുവിനെക്കൂടാതെ രക്ഷകരില്‍ നിന്ന് അവര്‍ക്ക് ആരും തന്നെ ഉണ്ടാകുമായിരുന്നില്ല എന്ന് മനസ്സിലാകുന്നതാണ്. നിശ്ചയം അവര്‍ കാഫിറുകളായിരുന്നു എന്ന് ആത്മാവിനെതിരെ സാക്ഷ്യം വഹിച്ച് മരണമടയുന്നതാണ് എന്ന് 7: 37 ല്‍ പറഞ്ഞിട്ടുണ്ട്. 2: 254; 21: 24-25; 41: 48 വിശദീകരണം നോക്കുക.