فَمَا أُوتِيتُمْ مِنْ شَيْءٍ فَمَتَاعُ الْحَيَاةِ الدُّنْيَا ۖ وَمَا عِنْدَ اللَّهِ خَيْرٌ وَأَبْقَىٰ لِلَّذِينَ آمَنُوا وَعَلَىٰ رَبِّهِمْ يَتَوَكَّلُونَ
അപ്പോള്‍ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ളത് എന്തില്‍ നിന്നുള്ള ഒന്നാണെങ്കിലും അത് ഐഹികജീവിതത്തിലെ വിഭവം മാത്രമാണ്; വിശ്വാസികളും തങ്ങളുടെ നാഥന്‍റെമേല്‍ ഭരമേല്‍പിക്കുന്നവരുമായവര്‍ക്ക് അല്ലാഹുവിന്‍റെ പക്കലുള്ള ഒ ന്നാണ് ഉത്തമവും സ്ഥായിയായതും.
ഐഹികലോകത്ത് നല്‍കപ്പെട്ടിട്ടുള്ളതെന്തും പരീക്ഷണോപാധിയായിട്ടാണ്. അ പ്പോള്‍ വിശ്വാസിയാകാനുള്ള അല്ലാഹുവിന്‍റെ സമ്മതപത്രമായ അദ്ദിക്ര്‍ കൊണ്ട് വിശ്വാ സികളായിട്ടുള്ളവര്‍ വന്നപ്പോള്‍ കൊണ്ടുവരാത്തതും പോകുമ്പോള്‍ കൊണ്ടുപോകാത്ത തുമായ എല്ലാ അനുഗ്രഹങ്ങളും ഏറ്റവും വലിയ അനുഗ്രഹവും പ്രകാശവുമായ അദ്ദിക് റിന്‍റെ വെളിച്ചത്തില്‍ ഉപയോഗപ്പെടുത്തി സ്വര്‍ഗ്ഗം ഇവിടെ പണിയുന്നവരും മരണശേഷം അത് അനന്തരമെടുക്കുന്നവരുമാണ്. 3: 14-15, 136; 18: 46; 35: 5-6 വിശദീകരണം നോക്കുക.