وَجَزَاءُ سَيِّئَةٍ سَيِّئَةٌ مِثْلُهَا ۖ فَمَنْ عَفَا وَأَصْلَحَ فَأَجْرُهُ عَلَى اللَّهِ ۚ إِنَّهُ لَا يُحِبُّ الظَّالِمِينَ
തിന്മക്കുള്ള പ്രതിഫലം അതുപോലുള്ള ഒരു തിന്മ തന്നെയാകുന്നു, എന്നാല്‍ ആരെങ്കിലും വിട്ടുവീഴ്ച ചെയ്യുകയും രമ്യത ഉണ്ടാക്കുകയുമാണെങ്കില്‍ അ പ്പോള്‍ അവന്‍റെ പ്രതിഫലം അല്ലാഹുവിന്‍റെ പക്കലാകുന്നു, നിശ്ചയം അവന്‍ അക്രമികളെ ഒട്ടും ഇഷ്ടപ്പെടുന്നവനല്ല,
ഇന്ന് ഇത്തരം സൂക്തങ്ങളെല്ലാം വായിക്കുന്ന ഫുജ്ജാറുകളായ കുഫ്ഫാറുകള്‍ ആത്മാവിനെ പരിഗണിക്കാതെ ജഡത്തിനും ഐഹികലോക ജീവിതത്തിനും പ്രാ ധാന്യം കൊടുത്തുകൊണ്ട് ജീവിക്കുന്നവരായതിനാല്‍ അല്ലാഹുവിന്‍റെ കോപത്തിനും ശാപത്തിനും അര്‍ഹരായിരിക്കുകയാണ്. അവര്‍ തന്നെയാണ് നരകക്കുണ്ഠത്തിലേക്ക് മുഖങ്ങളില്‍ വലിച്ചിഴക്കപ്പെടാനുള്ള ഏറ്റവും ദുഷിച്ച സ്ഥാനത്തുള്ള ഏറ്റവും വഴിപിഴച്ചവരെന്ന് 17: 97-98; 25: 34; 48: 6; 98: 6 സൂക്തങ്ങളില്‍ അവര്‍ വായിച്ചിട്ടുണ്ട്. 5: 45; 16: 126; 39: 47-48 വിശദീകരണം നോക്കുക.