( അശ്ശൂറ ) 42 : 39

وَالَّذِينَ إِذَا أَصَابَهُمُ الْبَغْيُ هُمْ يَنْتَصِرُونَ

അവര്‍ക്ക് വല്ല അതിക്രമവും നേരിടേണ്ടിവന്നാല്‍ അവര്‍ പരസ്പരം സഹായി ച്ചുകൊണ്ടിരിക്കുന്നവര്‍ തന്നെയുമാണ്.

പ്രകാശമായ അദ്ദിക്റിന്‍റെ വെളിച്ചത്തില്‍ അല്ലാഹുവിനെ കണ്ടുകൊണ്ട് ചരിക്കു ന്ന വിശ്വാസികള്‍ അവരില്‍ നിന്നുള്ള ആരെങ്കിലും അതിക്രമം നേരിടുകയാണെങ്കില്‍ അദ്ദിക്ര്‍ കൊണ്ട് അതിനോട് പ്രതികരിക്കുന്നതാണ്. വിശ്വാസി 5: 48 ല്‍ പറഞ്ഞ മു ഹൈമിനായ അദ്ദിക്റിനെ മുറുകെപ്പിടിക്കുകവഴി 59: 23 ല്‍ പറഞ്ഞ മുഹൈമിനായ നാഥനെ മുറുകെപ്പിടിച്ച് ജീവിക്കുന്നതിനാല്‍ പിശാചില്‍ നിന്നുള്ള തിന്മകളൊന്നും ബാധിക്കുകയില്ല. 4: 78-79; 40: 26; 48: 29 വിശദീകരണം നോക്കുക.