( അശ്ശൂറ ) 42 : 41

وَلَمَنِ انْتَصَرَ بَعْدَ ظُلْمِهِ فَأُولَٰئِكَ مَا عَلَيْهِمْ مِنْ سَبِيلٍ

അക്രമിക്കപ്പെട്ടതിന് ശേഷം ഒരുവന്‍ സഹായിക്കപ്പെടുകയാണെങ്കില്‍ അപ്പോള്‍ അക്കൂട്ടരുടെ മേല്‍ യാതൊരു നടപടിയും സ്വീകരിക്കുകയില്ല.

സൂക്തത്തില്‍ 'അക്കൂട്ടര്‍' എന്ന് പറഞ്ഞത് വിശ്വാസികളെയാണ്. അതായത് അക്ര മത്തിനിരയായവന്‍ സ്വയം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായിക്കൊണ്ടോ അയാളെ മ റ്റൊരാള്‍ സഹായിക്കുന്നതിന്‍റെ ഭാഗമായിക്കൊണ്ടോ അക്രമിക്ക് വല്ലദോഷവും ഏല്‍ ക്കുകയാണെങ്കില്‍ അക്രമിക്കപ്പെട്ടവന്‍റെ പേരിലും സഹായിച്ചവന്‍റെ പേരിലും വിശ്വാസി കള്‍ യാതൊരു നടപടിയും സ്വീകരിക്കുകയില്ല. 

നിങ്ങള്‍ അക്രമിയെയും അക്രമിക്കപ്പെടുന്നവനെയും സഹായിക്കുക എന്ന് പ്രവാചകന്‍ പറഞ്ഞപ്പോള്‍ അനുയായികള്‍ ചോദിക്കുകയുണ്ടായി: അക്രമിക്കപ്പെടുന്നവനെ സഹായിക്കേണ്ടത് എങ്ങനെയെന്ന് ഞങ്ങള്‍ക്ക് അറിയാം; എന്നാല്‍ അക്രമിയെ സഹാ യിക്കുന്നത് എങ്ങനെയാണ്? അപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: അവനെ അക്രമത്തില്‍ നി ന്ന് പിന്തിരിപ്പിക്കുകതന്നെ! 

വിശ്വാസികളുടെ സംഘമില്ലാത്ത ഇന്ന് അദ്ദിക്ര്‍ ലോകരില്‍ പ്രചരിപ്പിച്ചുകൊ ണ്ട് നിഷ്പക്ഷവാനായ നാഥനെ പരിചയപ്പെടുത്തുകയും 17: 13-14 ല്‍ വിവരിച്ചതുപോലെ എല്ലാ ഓരോ മനുഷ്യനും അവന്‍റെ കര്‍മരേഖ പിരടിയില്‍ വഹിക്കുന്നുണ്ട്; അത് വിധിദിവസം ഒരു തുറന്ന പുസ്തകമായി പുറത്തെടുത്തുകൊണ്ട് 'നീ നിന്‍റെ ഗ്ര ന്ഥം വായിക്കുക, ഇന്നേദിനം നിന്‍റെ വിചാരണ നടത്താന്‍ നീതന്നെ ഏറ്റവും മതിയായവനാണ്' എന്ന് പറയപ്പെടുന്നതാണ് എന്ന കാര്യം ഓരോരുത്തരെയും ഉണര്‍ത്തി 15 വയസ്സിനുശേഷമുള്ള ഓരോ നിമിഷവും അതില്‍ കൊത്തിവെക്കുന്നുണ്ട് എന്ന ബോധം മനുഷ്യരില്‍ ഉണ്ടാക്കലാണ് പൈശാചിക വൃത്തികളില്‍ നിന്ന് ലോകരെ പി ന്തിരിപ്പിക്കാനുള്ള ഏകവഴി. 2: 168-169; 4: 135; 17: 36; 41: 19-24 വിശദീകരണം നോക്കുക.