( അശ്ശൂറ ) 42 : 44

وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ وَلِيٍّ مِنْ بَعْدِهِ ۗ وَتَرَى الظَّالِمِينَ لَمَّا رَأَوُا الْعَذَابَ يَقُولُونَ هَلْ إِلَىٰ مَرَدٍّ مِنْ سَبِيلٍ

അല്ലാഹു ഒരാളെ വഴികേടിലാവാന്‍ അനുവദിക്കുകയാണെങ്കില്‍ അപ്പോള്‍ അവനുശേഷം അവന് സംരക്ഷകരില്‍ നിന്ന് ആരും ഉണ്ടാവുകയില്ല, ശിക്ഷ നേരില്‍ കാണുമ്പോള്‍ അക്രമികള്‍ ഇനി ഒരു തിരിച്ചുപോക്കിന് വല്ല മാര്‍ഗവു മുണ്ടോ എന്ന് ചോദിക്കുന്നതായി നിനക്ക് കാണാം. 

അദ്ദിക്റിനെ അവഗണിച്ച് അക്രമികളും വഴികേടിലുമായ ഫുജ്ജാറുകള്‍ പരലോ കത്തുവെച്ച് ശിക്ഷ കാണുമ്പോള്‍ അവിടെനിന്ന് ഐഹികലോകത്തേക്കുതന്നെ തിരിച്ചു വരാന്‍ വല്ല മാര്‍ഗ്ഗവുമുണ്ടോ എന്ന് ചോദിക്കും എന്നാണ് സൂക്തം മുന്നറിയിപ്പ് നല്‍കുന്ന ത്. അവര്‍ വായിച്ച, കേട്ട, തൊട്ട സൂക്തങ്ങളെല്ലാം അവര്‍ക്കെതിരെ സാക്ഷ്യം വഹിക്കുന്നതും വാദിക്കുന്നതും അവരെ നരകക്കുണ്ഠത്തിലേക്ക് തള്ളിവിടുന്നതുമാണ്. 6: 26-28; 32: 12, 22; 40: 10-11 വിശദീകരണം നോക്കുക.