( അശ്ശൂറ ) 42 : 46
وَمَا كَانَ لَهُمْ مِنْ أَوْلِيَاءَ يَنْصُرُونَهُمْ مِنْ دُونِ اللَّهِ ۗ وَمَنْ يُضْلِلِ اللَّهُ فَمَا لَهُ مِنْ سَبِيلٍ
അല്ലാഹുവിനെക്കൂടാതെ അവരെ സഹായിക്കുന്ന സംരക്ഷകരില്‍ നിന്ന് ആരും തന്നെ അവര്‍ക്ക് ഉണ്ടായിരിക്കുന്നതുമല്ല, ആരെയാണോ അല്ലാഹു വഴികേടിലാ കാന്‍ അനുവദിച്ചത്, അപ്പോള്‍ അവന് രക്ഷപ്പെടാനുള്ള യാതൊരു മാര്‍ഗവുമില്ല.
നിഷ്പക്ഷവാനായ നാഥനില്‍ നിന്നുള്ള സന്മാര്‍ഗ്ഗമായ അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് അതിന്‍റെ വിധിവിലക്കുകള്‍ക്ക് വിരുദ്ധമായി ജീവിതം നയിക്കുന്ന വഴിപിഴച്ച അക്രമികള്‍ ക്ക് സഹായിയായി ആരും ഉണ്ടായിരിക്കുന്നതല്ല. 1: 7; 39: 36-37, 41 വിശദീകരണം നോക്കുക.