( അശ്ശൂറ ) 42 : 45

وَتَرَاهُمْ يُعْرَضُونَ عَلَيْهَا خَاشِعِينَ مِنَ الذُّلِّ يَنْظُرُونَ مِنْ طَرْفٍ خَفِيٍّ ۗ وَقَالَ الَّذِينَ آمَنُوا إِنَّ الْخَاسِرِينَ الَّذِينَ خَسِرُوا أَنْفُسَهُمْ وَأَهْلِيهِمْ يَوْمَ الْقِيَامَةِ ۗ أَلَا إِنَّ الظَّالِمِينَ فِي عَذَابٍ مُقِيمٍ

ആ ശിക്ഷയിലേക്ക് അവര്‍ കൊണ്ടുവരപ്പെടുമ്പോള്‍ അവര്‍ അപമാനത്താല്‍ വിനീതരാകുന്നതായും ഒളികണ്ണിട്ട് അതിനെ നോക്കുന്നതായും നിനക്കുകാ ണാം; വിശ്വാസികളായിരുന്നവര്‍ പറയുകയും ചെയ്യും: നിശ്ചയം നഷ്ടക്കാര്‍ വിധിദിവസം സ്വന്തത്തെയും തങ്ങളുടെ കുടുംബാംഗങ്ങളെയും നഷ്ടപ്പെടു ത്തിയവരാരോ അവര്‍ തന്നെയാകുന്നു, അറിഞ്ഞിരിക്കുക! നിശ്ചയം അക്ര മികള്‍ സ്ഥായിയായ ശിക്ഷയിലാണുള്ളത്.

അദ്ദിക്ര്‍ വന്നുകിട്ടിയിട്ട് ഉപയോഗപ്പെടുത്താത്ത നരകക്കുണ്ഠത്തിലേക്കുള്ള സി ജ്ജീന്‍ പട്ടികയിലുള്ള ഫുജ്ജാറുകള്‍ നരകക്കുണ്ഠം കാണുമ്പോള്‍ അതിലേക്കാണ് എ നിക്ക് പോകാനുള്ളത് എന്ന് മനസ്സിലാക്കി അതിലേക്ക് ഒളികണ്ണിട്ട് നോക്കി ഭയചകിതനും പതിതനുമാകുന്നതാണ്. അവര്‍ക്ക് നരകത്തില്‍ സ്ഥായിയായ ശിക്ഷയുമാണുള്ളത്. 9: 53-55; 18: 52-53; 39: 15-16; 48: 6 വിശദീകരണം നോക്കുക.